കഞ്ചാവുമായി യുവാക്കള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലാ :  വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കള്‍ പോലീസ് പിടിയില്‍.   കോരുത്തോട് കോസടി ആലഞ്ചേരി അരുൺ ജോണി (22), എരുമേലി മുട്ടപ്പള്ളി കരക്കാട്ട് കുന്നേൽ അക്ഷയ് ഫ്രാൻസിസ് (22) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

പാലാ ടൗൺ ഭാഗത്തു വച്ച് കോളേജ് വിദ്യര്‍ത്ഥികള്‍ക്ക് വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കളെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.  കഞ്ചാവിന്റെ വില്പന തടയുന്നതിന്റെ ഭാഗമായി ഇവിടെ പരിശോധന ശക്തമാക്കിയിരുന്നു.   അത്തരത്തില്‍ നടത്തിയ പരിശോധനയാണ് ഇവരെ കുടുക്കിയത്.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ. കെ .പി ടോംസൺ, സബ്ബ് ഇൻസ്പെക്ടർ അഭിലാഷ് എം.ഡി, സിവിൽ പോലീസ് ഓഫീസർമാരായ ജസ്റ്റിൻ, അരുൺ സി.എം, രാഹുൽ, മഹേഷ്, സുമീഷ് മക്മില്ലൻ, ജോഷി മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 280 രൂപ...

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...