ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

For full experience, Download our mobile application:
Get it on Google Play

അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും റദ്ദാക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇറങ്ങി അവിടെനിന്ന് യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലേക്ക് കണക്‌ഷൻ വിമാനങ്ങളിൽ പോകേണ്ട യാത്രക്കാരെയാണ് സർവീസുകളുടെ സമയമാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കോഴിക്കോട്–അബുദാബി എയർ അറേബ്യ സർവീസ് വൈകിയതിനെ തുടർന്ന് അബുദാബി വഴി അൽമാട്ടിയിലേക്ക് പോകാനിരുന്ന 41 വിദ്യാർഥികൾക്ക് കണക്ഷ‌ൻ വിമാനം നഷ്ടമായി. യാത്ര മുടങ്ങിയ വിദ്യാർഥികൾക്ക് ഇന്നും നാളെയുമായാണ് പുതിയ ടിക്കറ്റ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള സ്‌പൈസ് ജെറ്റും കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് റദ്ദാക്കുകയും മണിക്കൂറുകളോളം വൈകുകയും ചെയ്തു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറുകളിൽനിന്നുള്ള യാത്രക്കാരെ ഇതു കാര്യമായി ബാധിച്ചു. വിമാന നിരക്ക് താരതമ്യേന കുറവായതാണ് സ്പൈസ് ജെറ്റ് ടിക്കറ്റ് എടുക്കാൻ യാത്രക്കാരെ പ്രേരിപ്പിച്ചത്. എന്നാൽ ഈ വിമാനങ്ങളിൽ ടിക്കറ്റെടുത്ത പല പ്രവാസി കുടുംബങ്ങളുടെയും യാത്ര ദുരിതത്തിലായി. യുഎഇ വിമാനത്താവളങ്ങളിൽനിന്നുള്ള ഏതാനും സർവീസുകളിൽ ഇന്നും മാറ്റങ്ങളുണ്ട്. എയർ അറേബ്യയുടെ ചില ഗൾഫ് സർവീസുകൾ റദ്ദാക്കി. സ്‌പൈസ് ജെറ്റിന്റെ മുംബൈ, പൂണെ, അമൃത്സർ സർവീസുകൾ വൈകി. യാത്രയ്ക്കു പുറപ്പെടും മുൻപ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് പുതുക്കിയ സമയം അറിഞ്ഞിരിക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചു.

സംഘർഷം വീണ്ടും രൂക്ഷമായതോടെ വ്യോമസുരക്ഷാ വിലയിരുത്തലുകൾ തുടരുകയാണ്. ഹോർമുസിൽ രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായതും മേഖലയിലെ ആശങ്ക വർധിപ്പിച്ചു. ബ്രിട്ടിഷ് എയർവേയ്സ്, എയർ കാനഡ, കെഎൽഎം, ഫിന്നെയർ, ലുഫ്താൻസ, സിംഗപ്പൂർ എയർലൈൻസ്, കാതെ പസഫിക് തുടങ്ങിയ രാജ്യാന്തര വിമാനക്കമ്പനികളും മധ്യപൂർവദേശത്തെ ചില സർവീസുകൾ റദ്ദാക്കുന്നതും താൽക്കാലിക നിർത്തിവയ്ക്കുന്നതും നീട്ടി. ബ്രിട്ടിഷ് എയർവേയ്സ് ചില റൂട്ടുകളിൽ സർവീസ് കുറച്ചു. എയർ കാനഡ ദുബായ് സർവീസ് താൽക്കാലികമായി നിർത്തി. എയർ കാനഡ 2027 ജനുവരി വരെയും ഫിന്നെയർ 2027 മാർച്ച് വരെയും സസ്‌പെൻഡ് ചെയ്തു. കാതെ പസഫിക്, ബ്രിട്ടീഷ് എയർ ഒക്ടോബർ 25 വരെയും കെഎൽഎം, സിംഗപ്പൂർ എയർലൈൻസ്, ലുഫ്താൻസ എന്നിവ ഒക്ടോബർ 24 വരെയും സർവീസുകൾ നിർത്തിവച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...

സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു : വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ്...

0
തിരൂരങ്ങാടി: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും...

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 280 രൂപ...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...