സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

For full experience, Download our mobile application:
Get it on Google Play

ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾക്കും അതിശയോക്തികലർന്ന പരസ്യങ്ങൾക്കുമെതിരേ നടപടി കർശനമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ). ഡി.എച്ച്.എ. ലൈസൻസുള്ള മുഴുവൻ ആരോഗ്യകേന്ദ്രങ്ങൾക്കും ഡോക്ടർമാർക്കും ഇവർക്കായി പ്രചാരണം നടത്തുന്ന സാമൂഹിക മാധ്യമ ഇൻഫ്ലുവൻസേഴ്‌സിനും ബാധകമാകുന്ന രീതിയിൽ ‘സ്റ്റാൻഡേഡ്‌സ് ഫോർ മെഡിക്കൽ അഡ്വർടൈസ്‌മെന്റ് കണ്ടെന്റ് ഓൺ സോഷ്യൽ മീഡിയ’ എന്ന പേരിൽ സമഗ്രമായ പുതിയ മാർഗനിർദേശങ്ങൾ അതോറിറ്റി പുറപ്പെടുവിച്ചു.

ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, ടിക് ടോക്, യുറ്റ്യൂബ്, സ്‌നാപ്ചാറ്റ്, വാട്‌സാപ്പ്, ലിങ്ക്ഡ്ഇൻ തുടങ്ങി എല്ലാ പ്രമുഖ സാമൂഹികമ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾക്ക് ഈ നിയമങ്ങൾ ബാധകമാണ്. ആശുപത്രികളുടെയോ ക്ലിനിക്കുകളുടെയോ പേരോ ലോഗോയോ അല്ലെങ്കിൽ പ്രത്യേക ചികിത്സാരീതികളോ വ്യക്തമാക്കിക്കൊണ്ട് ഇൻഫ്ലുവൻസേഴ്‌സ് നടത്തുന്ന പോസ്റ്റുകൾക്കും ഇനിമുതൽ നിയന്ത്രണമുണ്ടാകും. വ്യക്തിഗത ഫോണുകളിൽ ചിത്രീകരിക്കുന്നതാണെങ്കിൽപ്പോലും ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ പരിധിയിൽവെച്ച് എടുക്കുന്ന പ്രമോഷണൽ വീഡിയോകളുടെ സമ്പൂർണ ഉത്തരവാദിത്വം സ്ഥാപനത്തിനായിരിക്കും. ഇത്തരത്തിലുള്ള ഏത് ഉള്ളടക്കവും പങ്കുവെക്കുന്നതിനുമുൻപ് ബന്ധപ്പെട്ട ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടറുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു : വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ്...

0
തിരൂരങ്ങാടി: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും...

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 280 രൂപ...

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...