കൊച്ചി : 2024 ജൂലൈ 31ന് വന്ന കേന്ദ്ര ഗവൺമെന്റ് ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം കേരളത്തിലെ ഇഎസ്എയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും കേരള ഹൈക്കോടതി 2024 ഒക്ടോബർ നാലാം തീയതി വരെ സ്റ്റേ ചെയ്തിരിക്കുന്നു. (WPC No 33801/2024) കിഫ മാനേജിംഗ് ബോർഡ് മെമ്പർ തോംസൺ കെ ജോർജ് ( പൂഞ്ഞാർ തെക്കേക്കര വില്ലേജ്) കിഫ കോട്ടയം ജില്ലാ കമ്മിറ്റി അംഗം ടോബിൻ സെബാസ്റ്റ്യൻ (തീക്കോയ് വില്ലേജ് ) എന്നിവർ നൽകിയ ഹർജിയിലാണ് കേരള ഹൈക്കോടതിയുടെ വിധി. ഗസറ്റിലെ പരാമർശത്തിന് വിരുദ്ധമായി കേരള കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പുകൾ ഉണ്ടാക്കിയ ആശയക്കുഴപ്പം തീർക്കുക, പ്രസ്തുത നോട്ടിഫിക്കേഷൻ മലയാളത്തിൽ പ്രസിദ്ധീകരിക്കുക എന്നീ രണ്ട് ആവശ്യങ്ങളാണ് കിഫ ഉന്നയിച്ചത്. ഈ വിഷയത്തിൽ കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും വിശദമായ സത്യവാങ്മൂലം ഒക്ടോബർ നാലാം തിയതി സമർപ്പിക്കാൻ കോടതി നിർദ്ദേശിക്കുകയും അതുവരെ കേരളവുമായി ബന്ധപ്പെട്ട ഇഎസ്എയുടെ എല്ലാ നടപടിക്രമങ്ങളും നിർത്തിവെയ്ക്കാൻ ഉത്തരവിടുകയുമാണ് ഉണ്ടായത്. അഡ്വ. ലിജി വടക്കേടം, അഡ്വ. ജോസ് ചെരുവിൽ, അഡ്വ. ജോസി ജേക്കബ് എന്നിവർ ഉൾപ്പെട്ട കിഫയുടെ ടീം ആണ് കേസ് വാദിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1