ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് വാക്കത്തോണും ഫ്ളാഷ് മോബും അടൂരിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ചു വാക്കത്തോണും ഫ്ളാഷ് മോബും നാളെ (27 സെപ്റ്റംബർ 2024) അടൂരിൽ നടക്കും. വാക്കത്തോൺ രാവിലെ 8.30 ന് അടൂർ ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ചു കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ അവസാനിക്കും. വാക്കത്തോൺ ഫ്ളാഗ് ഓഫ് അടൂർ ഡിവൈഎസ്പി ജി സന്തോഷ്കുമാർ നിർവഹിക്കും. ഒൻപതു മണിക്ക് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടക്കുന്ന ഫ്ളാഷ് മോബ് അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഹൈ സ്കൂൾ ജംഗ്ഷനിലും ലൈഫ് ലൈൻ ആശുപത്രി പരിസരത്തും ഫ്ളാഷ് മോബ് നടക്കും. ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന ‘നല്ല ഹൃദയം’ കാമ്പയിൻ നാളെ ഉച്ചക്ക് കൊഴുവല്ലൂർ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കുന്ന സമ്മേളനത്തിൽ തുടക്കം കുറിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘടിപ്പിച്ചുകൊണ്ടു വിവിധ ബോധവത്കരണ പരിപാടികളും സൗജന്യ പരിശോധനകളും മറ്റുമാണ് കാമ്പയിനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...