അവധിക്ക് നാട്ടില്‍ വന്നതിനാല്‍ രക്ഷപെട്ടു – എന്നാല്‍ ആത്മ സുഹൃത്തുക്കളെ നഷ്ടപ്പെട്ടു : ഷിനു എബ്രഹാം പേരങ്ങാട്ട്

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂടപ്പിറപ്പുകളെപ്പോലെ ഊണിലും ഉറക്കത്തിലും ഒന്നിച്ച് ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ വിയോഗം താങ്ങാവുന്നതിലും അപ്പുറമാണ് അട്ടച്ചാക്കൽ പേരങ്ങാട്ട് വീട്ടിൽ ഷിനു എബ്രഹാമിന്. കുവൈറ്റിൽ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച ചെന്നശേരിൽ ശാലോം വില്ലയിൽ സജു വർഗീസ് ആണ് ഷിനുവിനെ കുവൈറ്റിലേക്ക് കൊണ്ടുപോകുന്നത്. അപകടം നടക്കുന്നതിനു മുൻപ് നാട്ടിൽ അവധിക്ക് വന്നതാണ് ഷിനു. പതിനേഴ് വർഷമായി ഗൾഫിൽ ജോലി ചെയ്യുകയാണ് ഷിനു. സജുവിനോട് ഒപ്പം മരിച്ച മെക്കാനിക് ആകാശും സ്റ്റോർ കീപ്പറായി ജോലി ചെയ്തിരുന്ന രഞ്ജിത്തും എല്ലാം ഷിനുവിന് പ്രിയപ്പെട്ടവർ ആയിരുന്നു. ജോലിക്ക് ശേഷം ഒന്നിച്ചിരുന്നായിരുന്നു ആഹാരം പോലും കഴിച്ചിരുന്നത്. കുടുംബത്തിലെ എല്ലാ ചടങ്ങുകൾക്കും സുഖ ദുഃഖങ്ങളിലും എല്ലാം ഒന്നിച്ച് ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഇനി തന്നോടൊപ്പം ഇല്ല എന്ന സത്യാവസ്ഥ തിരിച്ചറിയാനും വിശ്വസിക്കുവാനും തനിക്ക് കഴിയുന്നില്ല എന്ന് ഷിനു പറയുന്നു. താൻ അവധിക്ക് നാട്ടിൽ വന്നിരുന്നതിനാലാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. ഫ്‌ളാറ്റിന് താഴെ ഉണ്ടായ തീപിടുത്തത്തിൽ നിന്നും ഉയർന്ന പുക മുകളിലെ നിലകളിൽ പടർന്ന് ശ്വാസം മുട്ടി ആകാം പലർക്കും മരണം സംഭവിച്ചതതെന്നും ഷിനു പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...