കൊല്ലം : കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും റിമാന്‍ഡ് പ്രതി രക്ഷപെട്ടു. ഇരവിപുരം സ്റ്റേഷനിലെ അടിപിടിക്കേസ് പ്രതി അജിത്താണ് രക്ഷപെട്ടത്. സ്വകാര്യ ആശുപത്രിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും വ്യാഴാഴ്ച വൈകിട്ട് 4.30 യോടെയാണ് ഇയാള്‍ രക്ഷപെട്ടത്.
അജിത്തിനെ രണ്ട് ദിവസം മുമ്പാണ് ഇവിടെ പ്രവേശിപ്പിച്ചത്. മൂന്നാംനിലയിലെ മുറിയിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. കുളിക്കാന്‍ കയറിയ ഇയാള്‍ ബാത്ത്റൂമിന്റെ ചെറിയ ജനാല ഇളക്കി മാറ്റിയാണ് രക്ഷപെട്ടത്. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് കാവലില്ലായിരുന്നു. ബാത്ത് റൂമില്‍ കയറി ഏറെനേരം കഴിഞ്ഞും പുറത്ത് ഇറങ്ങാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ രക്ഷപെട്ടതായി മനസിലാക്കിയത്.