ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ കാലത്ത് ശമ്പളം ലഭിക്കാതിരുന്ന ഇഎസ്‌ഐ അംഗങ്ങളായ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനം ഒക്ടോബര്‍ ആറു മുതല്‍ ലഭ്യമാക്കും. തൊഴില്‍ മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. 90 ദിവസത്തെ ശമ്പളം കണക്കാക്കി അതിന്റെ പകുതിയാവും നല്‍കുക.
ഇസ്‌ഐ വെബ്സൈറ്റായ WWW.esic.nIc.In ല്‍ നിന്ന് അപേക്ഷ ഫോം ലഭിക്കും. ഫോമിന്റെ പൂരിപ്പിച്ച പകര്‍പ്പില്‍ 20 യുടെ നോണ്‍ ജുഡീഷ്യല്‍ സ്റ്റാംപ് ഒട്ടിച്ച്, നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലോടെ ആധാര്‍, ബാങ്ക് പാസ്ബുക്ക് പകര്‍പ്പുകളും സഹിതം ഇസ്‌ഐ ബ്രാഞ്ച് ഓഫീസില്‍ നല്‍കണം.
ഈ വര്‍ഷം മാര്‍ച്ച് 31നു മുന്‍പ് 2 വര്‍ഷം ഇഎസ്‌ഐ അംഗമായിരുന്നവരും ശമ്പളം കിട്ടാതാവുന്നതിനു തൊട്ടുമുന്‍പുള്ള കോണ്‍ട്രിബ്യൂഷന്‍ സമയത്ത് 78 ദിവസത്തില്‍ കുറയാതെയോ അതിനു മുന്‍പത്തെ 3 കോണ്‍ട്രിബ്യൂഷന്‍ കാലയളവില്‍ ഏതിലെങ്കിലും കുറഞ്ഞത് 78 ദിവസം വിഹിതമടച്ചവരോ ആയിരിക്കണം.