പീരുമേട് : ഏലപ്പാറ ഹെലിബറിയാ ടി കമ്പനി വള്ളക്കടവ് ഡിവിഷൻ ലയം നമ്പർ 7 ൽ 2 ാം നമ്പർ മുറിയിൽ താമസിച്ചിരുന്ന കാവുംപള്ളി തങ്കച്ചൻ്റെ ഭാര്യ സെലിനാമ്മ യെയാണ് മാനേജ്മെൻറ് ഇടക്കിവിട്ടത്. ത്സെലിനാമ്മ തൊഴിലുറപ്പ് ജോലിക്ക് പോയ സമയത്താണ് താമസിച്ചിരുന്ന മുറിയുടെ പൂട്ട് തകർത്ത് സാധനങ്ങൾ വെളിയിൽ ഇറക്കിയത്. വീടിനകത്ത് സൂക്ഷിച്ചിരുന്ന 1 19600/ രൂപ വിലവരുന്ന 46 kg ഏലക്കയും ഇവർ എടുത്തതായി സെലിനാമ്മയുടെ മകൻ സനീഷ് മാത്യു പീരുമേട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. 70 വർഷത്തോളമായി ഇവർ കൈവശം വെച്ച് അനുഭവിച്ചിരുന്ന സ്ഥലത്തെ 200ന് മുകളിൽ കായ്ഫലമുള്ള ഏലച്ചെടികളും വെട്ടി നശിപ്പിച്ചു. 21 ദിവസം മുമ്പ് ഇവർക്ക് നോട്ടീസ് നൽകി എന്ന പേരിൽ മുറിയുടെ കതകിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ യാതൊരു മുന്നറിയിപ്പ് നോട്ടീസും നൽകിയിട്ടില്ല എന്നാണ് സെലിനാമ്മ ആരോപിക്കുന്നത്.
എസ്റ്റേറ്റിൽ നിന്നും റിട്ടയർ ആയതിനു ശേഷം കൃഷിഭൂമിയിലെ ഏലച്ചെടികൾ പരിപാലിച്ചാണ് ഇവർ ഉപജീവനം നടത്തിയിരുന്നത്. എസ്റ്റേറ്റ് ഭൂമി എന്ന അവകാശവാദം ഉന്നയിച്ചാണ് മാനേജ്മെൻറ് അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഏലച്ചെടികൾ വെട്ടി മാറ്റിയത്. എന്നാൽ സർക്കാർ ഭൂമി പാട്ടവ്യവസ്ഥയിൽ തേയില കൃഷി നടത്തുന്ന എസ്റ്റേറ്റിന്റെ കൈവശമുള്ള ഭൂമിയല്ല. ഇത് പെരിയാറിൻ്റെ പുറമ്പോക്ക് ഭൂമിയിലാണ് ഇവർ കൃഷി ചെയ്തിരുന്നത്. ഇതാണ് എസ്റ്റേറ്റ് മാനേജ്മെൻറ് വെട്ടി നശിപ്പിച്ചത്. ഒരു തുണ്ട് ഭൂമി പോലും സ്വന്തമായിട്ടില്ലാത്ത ഇവരുടെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും പരാതിയിൽ പറയുന്നു. ഏലപ്പാറ വില്ലേജ് സർവ്വേ നമ്പർ 118 /2 ൽ ഉൾപ്പെട്ട സ്ഥലമാണ് ഇത്. സെലിനാമ്മയുടെ ഭർത്താവ് തങ്കച്ചന് ഗ്രാറ്റിവിറ്റി ഇനത്തിൽ 162850/ രൂപ എസ്റ്റേറ്റ് മാനേജ്മെൻറ് നൽകാനുണ്ട്. ഇതിൻ്റെ പേരിൽ കേസ് നടന്നുവരികയാണ്. തങ്കച്ചൻ്റെ പിതാവ് വർക്കി 70 വർഷം മുൻപ് കൃഷി ചെയ്തിരുന്ന ഭൂമിയിലാണ് പിതാവിൻ്റെ മരണശേഷം തങ്കച്ചനും – സെലിനാമ്മയും കൊടി, കാപ്പി, എന്നിവയും ഇപ്പോൾ ഏല കൃഷിയും ചെയ്തു വന്നിരുന്നത്.