ചെങ്ങന്നൂർ: കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ അതിജീവിക്കുവാനും ആത്മീയ വളർച്ചയിലൂടെ നിത്യജീവൻ പ്രാപിക്കുവാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ അദ്ധ്യാപക സമൂഹത്തിന് കഴിയണമെന്നും സാമൂഹ്യ തിന്മകൾക്കെതിരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പ്രസ്താവിച്ചു. വെണ്മണി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഇടവങ്കാട് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനവും അനുമോദനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസ്ട്രിക്ട് പ്രസിഡൻ്റ് ഫാ. ജിബു ഫിലിപ്പ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. എബി സി ഫിലിപ്പ്, ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. വിമൽ മാമ്മൻ ചെറിയാൻ, ഭദ്രാസന ഡയറക്ടർ ജേക്കബ് ഉമ്മൻ, ഫാ. ടിജു ഏബ്രഹാം, ഫാ.ജിയോ എം. സോളമൻ, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ സജി പട്ടരുമഠം, സെക്രട്ടറി ഏലിക്കുട്ടി ജോർജ്, ഇടവക സെക്രട്ടറി എ.ജി യോഹന്നാൽ, സൂസി സോളമൻ, റെയ്ച്ചൽ രാജൻ, മറിയാമ്മ ചെറിയാൻ, സുനിൽ സി വർഗീസ്, ഷൈനി റെജി, ജിൻസി യോഹന്നാൻ പ്രസംഗിച്ചു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവർ, സഹപാഠ്യ മത്സര വിജയികൾ, മത്സര പരീക്ഷയിൽ ഉന്നത വിജയം നേടിയവർ എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു. സമ്മേളനത്തോടനുബന്ധിച്ച് രാവിലെ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് വി.കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന ക്ലാസിന് വെണ്ണിക്കുളം സെൻ്റ് ബെഹനാൻസ് ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപിക ജിഷ തോമസ് നേതൃത്വം നല്കി.
സമ്മേളനത്തിന് ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ ഏബ്രഹാം മാത്യു വീരപ്പള്ളിൽ, സിബി മത്തായി, ഡോ.മനോജ് ചാക്കോ, തോമസ് വി. ജോൺ, പി.വി. ഏബ്രഹാം,രാജു കോശി ജോൺ, തോമസ് ശമുവേൽ, ഇടവക ട്രസ്റ്റി വി.ജി. സണ്ണി, ആനി.കെ. തോട്ടുപുറം, സാലി ഈപ്പൻ എന്നിവർ നേതൃത്വം നല്കി. ലോകത്തോട് വിടപറഞ്ഞ സഭാ ഗുരുരത്നം ഫാ.ടി.ജെ ജോഷ്വാ , മറ്റു വൈദികർ, സൺഡേസ്കൂൾ അദ്ധ്യാപകർ എന്നിവരുടെ വേർപാടിൽ യോഗത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡിസ്ട്രിക്ട് സഹപാഠ്യമത്സരത്തിൽ ഒന്നാം സ്ഥാനം ചെറിയനാട് എം.ജി.എം സൺഡേ സ്കൂൾ നേടി. രണ്ടാം സ്ഥാനം ബുധനൂർ സെൻ്റ് ഏലിയാസ് സൺഡേസ്കൂളും ഇടവങ്കാട് സെൻ്റ് മേരീസ് സൺഡേസ്കൂളും പങ്കിട്ടു. പാഠ്യവിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ബുധനൂർ സെൻ്റ് ഏലിയാസ് സൺഡേസ്കൂൾ, വെണ്മണി സെൻ്റ് മേരീസ് സൺഡേ സ്കൂൾ എന്നിവർ കരസ്ഥമാക്കി.