എസ്‌ഡിപിഐ ജനജാഗ്രതാ കാംപയിൻ ; ആറന്മുള മണ്ഡലം വാഹനജാഥ നാളെ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആഭ്യന്തരവകുപ്പിലെ ആർഎസ്എസ് വൽക്കരണത്തിനെതിരെ എസ്‌ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനജാഗ്രതാ കാംപയിന്റെ ഭാഗമായി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നിയോജക മണ്ഡലം സെക്രട്ടറി അൻസാരി കൊന്നമൂട് അറിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റമീസ് റഹിം നയിക്കുന്ന വാഹനജാഥ ഒക്ടോബർ 22, 23 തീയതികളിൽ മണ്ഡലത്തിൽ ഉടനീളം പ്രചാരണം നടത്തും. 22ന് വൈകിട്ട് 3.30ന് കുമ്പഴ ജംഗ്ഷനിൽ ജില്ലാ ജനറൽ സെക്രട്ടറി ഷെയ്ഖ് നജീർ വാഹനജാഥ ഉദ്ഘാടനം ചെയ്യും. വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള പൊതുയോഗങ്ങളിൽ പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പ്രസംഗിക്കും. 23 ബുധനാഴ്ച വൈകിട്ട് എഴു മണിക്ക് പത്തനംതിട്ട സെൻട്രൽ ജംങ്ഷനിൽ പൊതുസമ്മേളനത്തോടെ വാഹനജാഥ സമാപിക്കും.

പിണറായി- പോലീസ്- ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ 2024 സെപ്തംബർ 25 മുതൽ ഒക്ടോബർ 25 വരെ പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായാണ് ആറന്മുള നിയോജക മണ്ഡലത്തിലും പരിപാടികൾ നടത്തുക. കാംപയിന്റെ ഭാഗമായി വാഹനജാഥകൾ, പൊതുയോഗങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണം, ഭവന സന്ദർശനം, ലഘുലേഖ വിതരണം തുടങ്ങിയ വിവിധങ്ങളായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ആറന്മുള നിയോജക മണ്ഡലം സെക്രട്ടറി അൻസാരി കൊന്നമൂട്, കമ്മിറ്റി അംഗം ഷാജി കെ എച്ച്, മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് നിയാസ് കൊന്നമൂട്, പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...