പെട്രോളിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറുകളും ബൈക്കുകളും കണ്ട് മടുത്തുവെങ്കിൽ മികച്ച ഡിസ്‌കൗണ്ട് ഓഫറിൽ ഒരു ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനുള്ള അവസരമുണ്ട്. ഉത്സവ സീസണിൽ ഉപഭോക്താക്കളെ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് ആകർഷിക്കുന്നതിനായി ഒല നേരത്തെ വില കുറച്ചിരുന്നു. ഇപ്പോൾ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയിൽ 25,000 രൂപ വരെ കിഴിവ് ഏതർ എനർജിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആതർ അതിൻ്റെ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുറച്ചു. 25,000 രൂപ വരെ വിലമതിക്കുന്ന ഈ ഉത്സവ ആനുകൂല്യങ്ങളിൽ എട്ട് വർഷത്തെ ബാറ്ററി വാറൻ്റി, 5,000 രൂപ വിലമതിക്കുന്ന ആതർ ഗ്രിഡ് വഴി ഒരു വർഷത്തെ കോംപ്ലിമെൻ്ററി ചാർജിംഗ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, തിരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ പ്രശ്‌നങ്ങളും സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്താത്തതിൻ്റെയും വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉത്സവ സീസണിൽ ഉപഭോക്താക്കൾക്ക് ആകർഷകമായ വിലക്കിഴിവുകളും ഓല പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകൾ. ഈ ഓഫറിൽ ഒല S1 X+ ൻ്റെ വില നേരത്തെ 1.09 ലക്ഷം രൂപയായിരുന്നു. അത് ഇപ്പോൾ 84,999 രൂപയായി. ഒല എസ്1 എയർ മോഡലിൻ്റെ വില 1.19 ലക്ഷം രൂപയിൽ നിന്ന് 1.05 ലക്ഷം രൂപയായി കുറച്ചു. കൂടാതെ ഒല എസ് 1 പ്രോ മോഡലിൻ്റെ വില നേരത്തെ 1.48 ലക്ഷം രൂപയായിരുന്നു. അതിപ്പോൾ 1.30 ലക്ഷം രൂപയായി. ഈ സ്‌കൂട്ടറിന് 2.9 kWh ബാറ്ററിയുണ്ട്, ഒരിക്കൽ പൂർണ്ണമായി ചാർജ് ചെയ്താൽ 115 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനാകും. 5.4 kW മോട്ടോറുമായി വരുന്ന ഈ സ്‌കൂട്ടറിൻ്റെ പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഈ സ്‌കൂട്ടർ 3.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 40 വരെ വേഗമെടുക്കുന്നു. 90 കിലോമീറ്റർ വേഗതയിൽ വരുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ബാറ്ററി പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം ആറ് മണിക്കൂർ 36 മിനിറ്റ് എടുക്കും.