മത്സരിച്ച് വില കുറച്ച് ഏതറും ഒലയും

For full experience, Download our mobile application:
Get it on Google Play

പെട്രോളിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറുകളും ബൈക്കുകളും കണ്ട് മടുത്തുവെങ്കിൽ മികച്ച ഡിസ്‌കൗണ്ട് ഓഫറിൽ ഒരു ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനുള്ള അവസരമുണ്ട്. ഉത്സവ സീസണിൽ ഉപഭോക്താക്കളെ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് ആകർഷിക്കുന്നതിനായി ഒല നേരത്തെ വില കുറച്ചിരുന്നു. ഇപ്പോൾ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയിൽ 25,000 രൂപ വരെ കിഴിവ് ഏത‍ർ എനർജിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആതർ അതിൻ്റെ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുറച്ചു. 25,000 രൂപ വരെ വിലമതിക്കുന്ന ഈ ഉത്സവ ആനുകൂല്യങ്ങളിൽ എട്ട് വർഷത്തെ ബാറ്ററി വാറൻ്റി, 5,000 രൂപ വിലമതിക്കുന്ന ആതർ ഗ്രിഡ് വഴി ഒരു വർഷത്തെ കോംപ്ലിമെൻ്ററി ചാർജിംഗ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, തിരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ പ്രശ്‌നങ്ങളും സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്താത്തതിൻ്റെയും വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉത്സവ സീസണിൽ ഉപഭോക്താക്കൾക്ക് ആകർഷകമായ വിലക്കിഴിവുകളും ഓല പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകൾ. ഈ ഓഫറിൽ ഒല S1 X+ ൻ്റെ വില നേരത്തെ 1.09 ലക്ഷം രൂപയായിരുന്നു. അത് ഇപ്പോൾ 84,999 രൂപയായി. ഒല എസ്1 എയർ മോഡലിൻ്റെ വില 1.19 ലക്ഷം രൂപയിൽ നിന്ന് 1.05 ലക്ഷം രൂപയായി കുറച്ചു. കൂടാതെ ഒല എസ് 1 പ്രോ മോഡലിൻ്റെ വില നേരത്തെ 1.48 ലക്ഷം രൂപയായിരുന്നു. അതിപ്പോൾ 1.30 ലക്ഷം രൂപയായി. ഈ സ്‌കൂട്ടറിന് 2.9 kWh ബാറ്ററിയുണ്ട്, ഒരിക്കൽ പൂർണ്ണമായി ചാർജ് ചെയ്താൽ 115 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനാകും. 5.4 kW മോട്ടോറുമായി വരുന്ന ഈ സ്‌കൂട്ടറിൻ്റെ പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഈ സ്‌കൂട്ടർ 3.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 40 വരെ വേഗമെടുക്കുന്നു. 90 കിലോമീറ്റർ വേഗതയിൽ വരുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ബാറ്ററി പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം ആറ് മണിക്കൂർ 36 മിനിറ്റ് എടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...