​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ കരിമ്പ് ഉന്നതിയിലാണ് സംഭവം നടന്നത്. കക്കാടംപൊയില്‍ സ്വദേശി നാടുവാഴി വീട്ടില്‍ മഞ്ജുവാണ് ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചത്. ഭാര്യ പെട്ടെന്ന് മാറിയതോടെ വെള്ളം എട്ട് വയസുകാരിയായ മകളുടെ ദേഹത്താണ് വീണത്. കുട്ടിക്ക് പൊള്ളലേറ്റു. പ്രതിയെ അരീക്കോട് പൊലീസ് പിടികൂടി.ഇക്കഴിഞ്ഞ ഞായറാഴ്ചാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ മഞ്ജു, ഭാര്യയുമായി വഴക്കിടുകയും വീട്ടിലുണ്ടായിരുന്ന തിളിച്ച വെള്ളം ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു.

വെള്ളം ഒഴിക്കുന്നതുകണ്ട ഭാര്യ പെട്ടെന്ന് വെട്ടിമാറി. ഇതോടെ തൊട്ടടുത്തുണ്ടായിരുന്ന മകളുടെ ദേഹത്താണ് വെള്ളം വീണത്. കുട്ടിക്ക് പൊള്ളലേറ്റു.
ഇതിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സമീപവാസികള്‍ ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തുകയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മന്ത്രി ശിവകുമാർ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...