ഏറ്റുമാനൂര്‍ : കോട്ടയം ഏറ്റുമാനൂരില്‍ കോവിഡ് വ്യാപന സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യവകുപ്പ്. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തിയത്. മാര്‍ക്കറ്റിലെ അമ്പതോളം പേരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 33 പേരുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു.
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ പരമാവധി ശ്രമം തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്ന് ഏറ്റുമാനൂരില്‍ അതീവ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്.