Wednesday, May 7, 2025 7:12 pm

വെച്ചു മാറുന്നില്ല ; ഏ​റ്റു​മാ​നൂര്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്​ ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​ന്​

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഏ​റ്റു​മാ​നൂ​ര​ട​ക്കം കേ​ര​ള കോ​ണ്‍​ഗ്ര​സ്​ ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​ന്​ മൂ​ന്ന്​ സീ​റ്റു​ക​ള്‍. ആ​ദ്യം ഏറ്റു​മാ​നൂ​ര്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്​ ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യി​രു​ന്നെങ്കി​ലും പി​ന്നീ​ട്​ ​കോ​ണ്‍​ഗ്ര​സു​മാ​യി വെ​ച്ചു​മാ​റു​ന്ന ത​ര​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു. ഏ​റ്റു​മാ​നൂ​ര്‍ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന്​ പ​ക​രം പൂ​ഞ്ഞാ​ര്‍ വേണ​മെ​ന്നാ​യി​രു​ന്നു പി.​ജെ. ജോ​സ​ഫി​ന്റെ  ആ​വ​ശ്യം. ഒ​പ്പം മൂ​വാ​റ്റു​പു​ഴ​യെ​ന്ന ആ​വ​ശ്യ​വും ഇ​വ​ര്‍ മുന്നോട്ടുവെച്ചു. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ്​ നേ​തൃ​ത്വം മാ​റ്റ​ങ്ങ​ള്‍​ക്കി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി.

ഏ​റ്റു​മാ​നൂ​ര്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്​ വി​ട്ടു​ന​ല്‍​കി​യ​തി​നെ​തി​രെ യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ ചൊ​ല്ലി ജോ​സ​ഫ്​ ഗ്രൂ​പ്പി​ലും ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്തു. സീ​റ്റി​നാ​യി സ​ജി മ​ഞ്ഞ​ക്ക​ട​മ്പ​ന്‍ ഉ​ള്‍പ്പെ​ടെ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ ഏ​റ്റു​മാ​നൂ​ര്‍ വി​ട്ടു​ന​ല്‍​കാ​ന്‍ ജോ​സ​ഫ്​ ഗ്രൂ​പ്പി​ല്‍ ആ​ലോ​ച​ന ന​ട​ന്ന​ത്. എ​ന്നാ​ല്‍, ടോ​മി ക​ല്ലാ​നി ഉ​റ​പ്പി​ച്ച പൂ​ഞ്ഞാ​ര്‍ വി​ട്ടു​കൊ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ കോ​ണ്‍ഗ്ര​സ്​ അ​റി​യി​ച്ചു. ഏ​റ്റു​മാ​നൂ​രി​ല്‍ ത​ന്നെ മ​ത്സ​രി​ക്കാ​നും കോ​ണ്‍​ഗ്ര​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തേ ഇ​വി​ടെ ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​ലെ അ​ഡ്വ. പ്രി​ന്‍സ് ലൂ​ക്കോ​സ് പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍ സീ​റ്റി​നാ​യി സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ അ​ട​ക്ക​മു​ള്ള​വ​രും രം​ഗ​ത്തു​ണ്ട്. മൂ​വാ​റ്റു​പു​ഴ സീ​റ്റും കേ​ര​ള കോ​ണ്‍​ഗ്ര​സ്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ മൂ​വാ​റ്റു​പു​ഴ വി​ട്ടു​ന​ല്‍​കി​ല്ല. പ​ക​രം കാ​സ​ര്‍​കോ​ട്ടെ തൃ​ക്ക​രി​പ്പൂ​ര്‍ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ജോ​സ​ഫി​ന്​ 10 സീ​റ്റു​ക​ളാ​യി. നേ​ര​ത്തേ ഒ​ന്‍പത്​ സീ​റ്റു​ക​ള്‍ ന​ല്‍​കാ​നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ്​ തീ​രു​മാ​നം. എ​ന്നാ​ല്‍, 10 സീ​റ്റ്​ വേ​ണ​മെ​ന്നാ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ജോസഫ്. ത​ര്‍​ക്കം പ​രി​ഹ​രി​ച്ച​തോ​ടെ ജോ​സ​ഫ്​ വി​ഭാ​ഗം വെ​ള്ളി​യാ​ഴ്​​ച സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും. ജി​ല്ല​യി​ല്‍ ക​ടു​ത്തു​രു​ത്തി​യി​ല്‍ മോന്‍സ്​ ജോ​സ​ഫി​നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ ധാ​ര​ണ​യാ​യി​രു​ന്നു.

ച​ങ്ങ​നാ​ശ്ശേ​രി, ഏ​റ്റു​മാ​നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സീ​റ്റി​നാ​യി ഒ​ന്നി​ല​ധി​കം​പേ​ര്‍ രം​ഗ​ത്തു​ള്ള​തി​നാ​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ നില​നി​ല്‍​ക്കു​ക​യാ​ണ്. ച​ങ്ങ​നാ​​ശ്ശേ​രി​യി​ല്‍ വി.​ജെ. ലാ​ലി, സി.​എ​ഫ്. തോ​മ​സി​ന്റെ  സ​ഹോ​ദ​ര​ന്‍ സാ​ജ​ന്‍ ഫ്രാന്‍​സി​സ്, കെ.​എ​ഫ്. വ​ര്‍​ഗീ​സ്​ എ​ന്നി​വ​രാ​ണ്​ രം​ഗ​ത്തു​ള്ള​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭീകരവാദത്തെയും തീവ്രവാദത്തെയും അമര്‍ച്ച ചെയ്യാന്‍ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണക്കുന്നുവെന്ന് കെ കെ...

0
കണ്ണൂർ: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി...

കേരളാ പ്രദേശ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി – സംസ്ഥാന നേതൃപഠനശിബിരം

0
പത്തനംതിട്ട : കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയുടെ വനിതാ വിഭാഗമായ...

പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്സ്

0
ഖത്തര്‍: ഖത്തര്‍ എയര്‍വേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഓപ്പറേഷന്‍...

മൈലപ്രാ ദേശത്തിന് ഭക്തിയുടെ പ്രഭ ചൊരിഞ്ഞ് വലിയപള്ളിയിലെ ചെമ്പെടുപ്പ് റാസ

0
മൈലപ്രാ : സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിന് സമാപനം കുറിച്ച്...