ഞങ്ങൾക്ക് 70 വേണ്ട, 35 സീറ്റുണ്ടെങ്കിൽ സർക്കാരുണ്ടാക്കും ; വെല്ലുവിളി ആവർത്തിച്ച് കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കേരളം ഭരിക്കാൻ 35 സീറ്റു മതിയെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഒരു സീറ്റുമില്ലാത്ത പുതുച്ചേരിയിൽ ബിജെപിക്ക് സർക്കാർ ഉണ്ടാക്കാൻ ആകുമെങ്കിൽ ഇവിടെയും അതിനാകുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരുണ്ടാക്കാൻ ആവശ്യമായ സീറ്റ് ഞങ്ങൾക്ക് കിട്ടും. 35 സീറ്റു കിട്ടിയാലും ഞങ്ങൾ ഗവൺമെന്റുണ്ടാക്കും. അതിൽ ഒരു സംശയവുമില്ല. ത്രിപുരയെക്കുറിച്ച് എന്താണ് പറഞ്ഞത്. പുതുച്ചേരിയിൽ ഞങ്ങൾക്ക് ഒരു സീറ്റുമില്ലല്ലോ. അവിടെ ഞങ്ങൾക്ക് ഗവൺമെന്റുണ്ടാക്കാൻ കഴിയുമെങ്കിൽ കേരളത്തിലും ഉണ്ടാക്കും. എഴുപത് ഞങ്ങൾക്ക് വേണ്ട. ഞങ്ങളെ സംബന്ധിച്ച് 30-35 സീറ്റുണ്ടെങ്കിൽ ഗവൺമെന്റുണ്ടാക്കും – സുരേന്ദ്രൻ പറഞ്ഞു.

സ്ഥാനാർത്ഥി പട്ടിക രണ്ടു ദിവസത്തിനകം വരുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക വൈകിയിട്ടില്ല. നാമനിർദേശ പത്രിക കൊടുക്കാനുള്ള സമയമാകുമ്പോഴേക്കും പട്ടിക പുറത്തു വരും. സ്ഥാനാർത്ഥി പട്ടിക ഒന്നോ രണ്ടോ ദിവസത്തിനകം വരും. സർപ്രൈസ് സ്ഥാനാർത്ഥികളുണ്ടാകും. പട്ടിക തയ്യാറാക്കിയിട്ടുണ്ട് കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി അനുമതി വാങ്ങേണ്ട സാങ്കേതിക തടസ്സം മാത്രമേയുള്ളൂവെന്നും  സുരേന്ദ്രൻ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന നേതാക്കൾ കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാളെയാണ് തെരഞ്ഞെടുപ്പ് സമിതി യോഗം. സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുമെന്നാണ് സൂചന. വട്ടിയൂർക്കാവിൽ വിവി രാജേഷിനെയും നേമത്ത് കുമ്മനം രാജശേഖരനെയും പരിഗണിക്കുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെയും കാട്ടാക്കടയിൽ പികെ കൃഷ്ണദാസിന്റെയും പേരുകളാണ് പട്ടികയിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...