Thursday, July 3, 2025 12:08 am

ഏറ്റുമാനൂരില്‍ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഏറ്റുമാനൂരില്‍ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. തിരുവല്ലയിലെ പക്ഷി-മൃഗരോഗ നിര്‍ണയകേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 28നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായ ആക്രമണം ഉണ്ടായത്.

ബുധനാഴ്ച വൈകിട്ട് നാലരയോടെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപത്ത് നിന്ന വഴിയാത്രക്കാരെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥി എബിന്‍ ജോര്‍ജ്, ബിജുകുമാര്‍, റോബിന്‍, വിജയലക്ഷ്മി, സിജു, ഷൈജു, അജിത്ത് എന്നിവര്‍ക്കാണ് കടിയേറ്റത്. ഉടന്‍ തന്നെ ഇവരെ ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ നഗരസഭ അധികൃതരെത്തി നായയെ പിടികൂടുകയായിരുന്നു.

തെരുവുനായ കടിച്ചാല്‍ ഉടന്‍ ചെയ്യേണ്ട 7 കാര്യങ്ങള്‍
മനുഷ്യജീവന് ഭീഷണിയാകുന്ന വിധത്തില്‍ തെരുവുനായ ആക്രമണങ്ങള്‍ കൂടി വരികയാണ്.
സംസ്ഥാനത്തെ പൊതുജനാരോഗ്യപ്രശ്‌നങ്ങളുടെ പട്ടികയില്‍ എണ്ണപ്പെടേണ്ട പ്രധാനപ്പെട്ട വെല്ലുവിളികളില്‍ ഒന്നാണ് തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പം. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന സുപ്രസിദ്ധി ‘തെരുവുനായ്ക്കളുടെ നാട്’ എന്ന കുപ്രസിദ്ധിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഭയാനകരമായ സാഹചര്യമാണ് കേരളത്തെ പിടിച്ചു മുറുക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഇതിലേറെയും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമായിരുന്നു.

നായകളുടേയോ മറ്റു മൃഗങ്ങളുടേയോ കടിയേറ്റാല്‍ പ്രാഥമികമായി ചെയ്യേണ്ട ചില കാര്യങ്ങളറിയാം.
1. സോപ്പുപയോഗിച്ച് കുറഞ്ഞത് 10 മിനിട്ട് നേരമെങ്കിലും കടിയേറ്റഭാഗം കഴുകണം.
2. മുറിവില്‍ നിന്നുള്ള രക്തസ്രാവം വൃത്തിയുള്ള തുണികൊണ്ട് തുടച്ചെടുക്കണം.
3. ആക്രമണം നേരിട്ട് അധികം വൈകാതെ തന്നെ കടിയേറ്റയാള്‍ വൈദ്യസഹായം തേടണം. അണുബാധ തടയാനും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാനും അത് സഹായിക്കും.
4. മാന്തുകയോ കടിയേല്‍ക്കുകയോ ചെയ്ത ഭാഗം കെട്ടിവെയ്ക്കണമെന്ന് നിര്‍ബന്ധമില്ല. അഥവാ കെട്ടുകയാണെങ്കില്‍ അത് വൃത്തിയുള്ള തുണി കൊണ്ട് മാത്രമാകണം.
5. വൈദ്യസഹായം തേടികഴിഞ്ഞാല്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും അനുസരിക്കണം.
6. പരിക്കുകളെ നിസ്സാരമായി കാണാതിരിക്കുക എന്നത് പ്രധാനമാണ്. ചെറിയ പരിക്കുകളേ ഉള്ളൂവെങ്കിലും വൈദ്യസഹായം തേടാന്‍ മടിക്കരുത്.
7. അണുബാധ തടയുന്നതിനായി നിര്‍ബന്ധമായും വാക്‌സിനേഷന്‍ എടുക്കണം.

അറിയാതെ പോകരുതേ; തെരുവുനായ കടിച്ചാല്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരം!
തെരുവുനായ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. തന്റേതല്ലാത്ത കാരണങ്ങളാല്‍ കടിയേറ്റുവാങ്ങുന്നവര്‍ സ്വന്തം ചെലവില്‍ ചികിത്സ തേടുകയാണ് പതിവ്. തെരുവുനായയുടെ കടിയും കൊണ്ട് മിണ്ടാതെ വീട്ടില്‍ പോകേണ്ട കാലം കഴിഞ്ഞെന്ന് പലരും ഇനിയും അറിഞ്ഞിട്ടില്ല. തെരുവുനായ കടിച്ചാല്‍, നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബാദ്ധ്യതയുണ്ട്. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിക്കാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ അധികാരമുള്ളത്. സംസ്ഥാനത്ത് വര്‍ഷം ഒരു ലക്ഷത്തിലധികം പേര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും പാവപ്പെട്ടവരാണെന്നുള്ളതാണ് വസ്തുത.

നഷ്ടപരിഹാരത്തിന് വെള്ളക്കടലാസില്‍ അപേക്ഷ നല്‍കണം. ചികിത്സ, വാഹന റിപ്പയറിംഗ് ചെലവുകളുടെ ബില്ല് എന്നിവയും ഒപ്പം വേണം. സംഭവം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് കമ്മിറ്റി വിശദീകരണം തേടും. നഷ്ടപരിഹാരത്തുക നിശ്ചയിച്ച് സുപ്രീം കോടതിയെ അറിയിക്കും. സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകള്‍ വഴി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും.
———————–
ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി
തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന മൂന്നംഗ സമിതിയാണിത്. സുപ്രീം കോടതി വിധി പ്രകാരം 2016 സെപ്തംബറില്‍ നിലവില്‍ വന്നു. ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങള്‍. വളര്‍ത്തുനായകള്‍ ഈ കമ്മിറ്റിയുടെ പരിഗണനയില്‍ വരില്ല.
————
വിലാസം:
ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി,
കോര്‍പ്പറേഷന്‍ ബില്‍ഡിംഗ്,
പരമാര റോഡ്, നോര്‍ത്ത്
എറണാകുളം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....