വടക്കഞ്ചേരിയില്‍ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ആറുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വടക്കഞ്ചേരിയില്‍ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ആറുപേര്‍ പിടിയില്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ പിടിയിലായ എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. സെപ്റ്റംബര്‍ 22നാണ് ചുവട്ടുപാടം സ്വദേശിയായ സാമിനെയും ഭാര്യയെയും സംഘം കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. 25 പവനും പതിനായിരം രൂപയുമാണ് സംഘം കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിളിയും പിന്തുടര്‍ന്ന് വടക്കഞ്ചേരി പോലീസ് അന്വേഷണം നടത്തിയത്. പരുക്കേറ്റ ചുവട്ടുപാടം സ്വദേശി സാം പി.ജോണ്‍, ഭാര്യ ജോളി എന്നിവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ദേശീയപാതയോട് ചേര്‍ന്നുള്ള വീടാണ് സാമിന്റേത്. വാഹനത്തിലെത്തിയ സംഘം തുടര്‍ച്ചയായി ഹോണടിച്ചു. വാതില്‍ തുറന്നതിന് പിന്നാലെ സംഘം വീട്ടില്‍ക്കയറി. ദമ്പതികളെ കെട്ടിയിട്ട ശേഷം സ്വര്‍ണവും പണവും കവര്‍ന്നുവെന്നാണ് സാം പി ജോണിന്റെ മൊഴി. അലമാരയുടെ താക്കോല്‍ നിര്‍ബന്ധിച്ച് വാങ്ങിയ ശേഷമാണ് ഇരുപത്തി അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും പണവും കവര്‍ന്നത്.

ആക്രമിച്ചവര്‍ ഹിന്ദിയിലാണ് സംസാരിച്ചിരുന്നതെന്ന വിവരം പോലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. സംഘം മടങ്ങിയതിന് പിന്നാലെ കവര്‍ച്ചയ്ക്ക് ഇരയായവര്‍ തന്നെയാണ് ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചത്. കവര്‍ച്ചയ്ക്കിരയായവരുടെ മൊഴിയും ദൃശ്യങ്ങളുമാണ് ആറുപേരടങ്ങുന്ന സംഘമെന്ന വിലയിരുത്തിലിലേക്ക് പോലീസ് എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...