പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം ; തിരിച്ചടിയുമായി യുഎസ്

For full experience, Download our mobile application:
Get it on Google Play

വാഷിം​ഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും കനത്ത പ്രഹരം ഉടനെന്നുമാണ് ട്രംപ് ഭീഷണി ഉയർത്തിയത്. മധ്യേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിന് മറുപടി നൽകുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ഭീഷണി ഇറാൻ തള്ളി. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനെതിരെ യുഎസ് വ്യോമാക്രമണം തുടങ്ങിയതായി റിപ്പോർട്ട്. ജോർദാനിൽ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ഇറാൻ അക്രമണങ്ങൾക്ക് തിരിച്ചടിയായിട്ടാണ് യുഎസ് വ്യോമാക്രമണം.

വ്യാപകമായ ടാർഗെറ്റുകൾ എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്. ഇറാൻ ആക്രമണം തുടർന്നാൽ കനത്ത സൈനിക തിരിച്ചടി നൽകുമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ പിന്തുണക്കുന്ന സായുധ ഗ്രൂപ്പുകൾ ലോകത്തിന്റെ കാൻസർ ആണെന്നും ട്രംപ് പ്രതികരിച്ചു. സമാധാന ചർച്ചകൾക്കിടയിലും വിവിധ മേഖലകളിൽ പുതിയ ആക്രമണങ്ങൾ തുടരുകയാണ്. പ്രാദേശിക സംഘർഷം വ്യാപിക്കുമെന്ന ആശങ്കയും ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....