ന്യൂഡല്‍ഹി : വരാനിരിക്കുന്ന ദിവസങ്ങളിലും ഉഷ്ണം കടുക്കുമെന്നാണ് യുഎൻ നൽകുന്ന മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങൾ കൂടുതൽ തീവ്രമായും നിലനിൽക്കുകയും ചെയ്യുമെന്നും യുഎന്നിന്‍റെ കീഴിലുള്ള അന്താരാഷ്ട്ര കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകി.
പോര്‍ച്ചുഗലിലും സ്പെയിനിലുമായി ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 12 ന് ശേഷം മാത്രം ഫ്രാന്‍സില്‍ അമ്ബതിനായിരത്തോളം ഏക്കര്‍ ഭൂമിയാണ് കത്തി നശിച്ചത്. കൊടും ചൂട് വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ചിട്ടുണ്ട്.ഇറ്റലിയും സ്ഥിതി ഇതിന് സമാനമാണ്. ഇവിടെ താപനില 40 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു. ഇവിടെ അഞ്ച് പ്രധാന നഗരങ്ങളിൽ വരൾച്ചാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫ്രാൻസിൽ റെയിൽ പാളങ്ങൾ നിയന്ത്രണാതീതമായി ചൂടാകുന്നത് വെല്ലുവിളിയാകുന്നുണ്ട്.