Saturday, July 5, 2025 9:37 am

ബ്രിട്ടന് വിട നല്‍കി യൂറോപ്യന്‍ യൂണിയന്‍ ; ബ്രെക്സിറ്റിന് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: ബ്രിട്ടന് വിട നല്‍കി യൂറോപ്യൻ യൂണിയൻ പാര്‍ലമെന്റ്. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ ബ്രിട്ടന് അനുമതി നല്‍കുന്ന ബ്രക്സിറ്റ് ബില്ലിന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. 751 അംഗ പാര്‍ലമെന്‍റില്‍ 621 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്‍തു. 49 പേര്‍ എതിര്‍ത്തു. 13 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിന് ശേഷം പാര്‍ലമെന്‍റംഗങ്ങള്‍ എഴുന്നേറ്റുനിന്ന് പരമ്പരാഗത സ്‍കോട്ടിഷ് ഗാനമായ ഓള്‍ഡ് ലാങ് സൈനെ ആലപിച്ചുകൊണ്ട് ബ്രിട്ടന് വിടചൊല്ലി.

ബ്രെക്സിറ്റ് ബില്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗീകരിച്ചതോടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. ജനുവരി 31-ന് രാത്രി 11.30നാണ് ബ്രെക്സിറ്റ് നടപ്പാകുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്‍റിന്റെ  ഇരു സഭകളും പാസാക്കിയ ബില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും എലിസബത്ത് രാജ്ഞിയും ഒപ്പുവെച്ചതോടെ കഴിഞ്ഞ ദിവസമാണ് നിയമമായത്. അതിനുശേഷമാണ് യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ ബില്‍ വോട്ടിനിട്ടത്.

ബ്രെക്സിറ്റ് നടപ്പായാലും തുടര്‍ന്നുള്ള 11 മാസങ്ങള്‍ ട്രാന്‍സിഷന്‍ പീരീഡാണ് (പരിവര്‍ത്തനകാലം). ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള മറ്റു പ്രധാന കാര്യങ്ങളെല്ലാം ഈ കാലയളവില്‍ ചര്‍ച്ച ചെയ്യും. വ്യാപാര ഉടമ്പടികളുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളെല്ലാം അതിനുശേഷമാണ് ഉണ്ടാവുക.

യുകെയ്ക്ക് 73 അംഗങ്ങളാണ് യൂറോപ്യന്‍ പാര്‍ലമെന്‍റിലുള്ളത്. ഇവരുടെ അവസാന സമ്മേളനം കൂടിയായിരുന്നു ബുധനാഴ്‍ച നടന്നത്. ഇവര്‍ ഒരേസമയം ആഹ്ളാദത്തോടെയും വേദനയോടെയുമാണ് അവസാന സെഷന്‍ കഴിഞ്ഞ് യൂറോപ്യന്‍ പാര്‍ലമെന്‍റിന്റെ  പടികളിറങ്ങിയത്. യൂറോപ്പുമായുള്ള 47 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ബ്രിട്ടന്‍ പടിയിറങ്ങുന്നതോടെ ബ്രസ്സല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്‍റിന് മുന്നിലെ ബ്രിട്ടീഷ് പതാക താഴ്‍ത്തും. ബ്രസ്സല്‍സിലെ ബ്രിട്ടീഷ് മ്യൂസിയത്തിന് മുന്നിലാകും പിന്നീട് ഈ പതാക ഉയര്‍ത്തുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ അറസ്റ്റില്‍

0
ഈറോഡ്: തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ...

ദിശാസൂചിക തകര്‍ന്നു ; പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന സഞ്ചാരികൾക്ക് വഴി തെറ്റുന്നു

0
റാന്നി : പെരുനാട്- പെരുന്തേനരുവി റോഡിലെ ആഞ്ഞിലിമുക്കിൽ സ്ഥാപിച്ചിരുന്ന ദിശാസൂചിക...

പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു

0
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു....