അനുജൻ കൊല്ലപ്പെട്ട വിവരം പോലീസില്‍ അറിയിക്കാന്‍ ചെന്ന ജ്യേഷ്‌ഠനെ പിടിച്ചകത്തിട്ടു ; ഡിവൈഎസ്പിയുടെ നടപടി എസ് പി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അനുജൻ കൊല്ലപ്പെട്ട വിവരം പോലീസില്‍ അറിയിക്കാന്‍ ചെന്ന ജ്യേഷ്‌ഠനെ കൊലക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌തു ജയിലിലിട്ട സംഭവത്തില്‍  ഡിവൈ.എസ്‌.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ജില്ലാ പോലീസ്‌ മേധാവി പരിശോധിച്ചു ശരിയാണോ എന്ന്‌ വിലയിരുത്തണമെന്നു സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍.

നിലവിലുള്ള റിപ്പോര്‍ട്ട്‌ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി  പറഞ്ഞു.   2019 മേയ്‌ 23 ന്‌ അഭിലാഷ്‌ ജി. നായരെ വീടിനു സമീപമുള്ള റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കാര്യം കോയിപ്രം പോലീസ്‌ സ്‌റ്റേഷനില്‍ അറിയിക്കാന്‍ ചെന്ന സഹോദരന്‍ അനീഷ്‌ ജി. നായരെ അറസ്‌റ്റ്‌ ചെയ്‌തെന്നാണു പരാതി.

മദ്യലഹരിയില്‍ അനീഷ്‌ അഭിലാഷിനെ അടിച്ചു കൊന്നെന്നാണ്‌ ഡിവൈ.എസ്‌.പിയുടെ റിപ്പോര്‍ട്ട്‌. പെയിന്റിങ്‌ കരാറുകാരനായ അഭിലാഷിന്റെ കൈയില്‍ മരണ സമയത്ത്‌ ഉണ്ടായിരുന്ന 50,000 രൂപ അപ്രത്യക്ഷമായതിനെക്കുറിച്ച്‌ ഡിവൈ.എസ്‌.പി അന്വേഷിക്കാത്തത്‌ എന്തുകൊണ്ടെന്നു വിശദീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. തടിയൂര്‍ സ്വദേശിനി ഷൈലാ മണി സമര്‍പ്പിച്ച പരാതിയിലാണു നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...