ലോകത്ത് ഇപ്പോള്‍ ഇവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡാണ്. ഇവി വിപണി ഭരിക്കുന്ന വമ്പന്‍മാരോട് മുട്ടിനില്‍ക്കാനായി ദക്ഷിണ കൊറിയന്‍ കമ്പനികളായ കിയയും ഹ്യുണ്ടായിയും തങ്ങളുടെ മോഡല്‍ നിര വലുതാക്കുകയാണ്. നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ബ്രാന്‍ഡിന്റെ ഇവി ലൈനപ്പ് വിപുലീകരിച്ചിരിക്കുകയാണ് കിയ. കൊറിയന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ഏറ്റവും പുതിയ പ്യുവര്‍-ഇലക്ട്രിക് എസ്‌യുവിയാണ് കിയ EV5. ചൈനയിലെ ചെങ്ഡു മോട്ടോര്‍ ഷോയിലാണ് ഈ പുത്തന്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചത്. കിയയുടെ മൂന്നാമത്തെ e-GMP ഇവിയാണിത്. കിയ EV6 ഇവി ഒരുക്കിയ അതേ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ നിര്‍മാണം.
ഹോമോലോഗേഷന്‍ രേഖകള്‍ പ്രകാരം കിയ EV5 ഇവിക്ക് 4615 mm നീളവും 1875 mm വീതിയും 1715 mm ഉയരവും 2750 mm വീല്‍ബേസും ഉണ്ട്. EV5 കണ്‍സെപ്റ്റ് മോഡലില്‍ നിന്നുള്ള മിക്ക ഡിസൈന്‍ ഘടകങ്ങളും പ്രൊഡക്ഷന്‍ സ്‌പെക്കില്‍ കാണാം. ഇതിന്റെ വലിപ്പവും ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമാക്കും. ഡിസൈന്‍ വശങ്ങള്‍ നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ പുതിയ മോഡല്‍ അതിന്റെ വല്ല്യേട്ടനായ EV9-ല്‍ നിന്ന് ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊണ്ടതായി തോന്നുന്നു. അതേ ‘ഓപ്പോസിറ്റ്‌സ് യുണൈറ്റഡ്’ ഡിസൈന്‍ ഫിലോസഫിയെ അടിസ്ഥാനമാക്കി, ബോള്‍ഡ് രൂപം നല്‍കുന്നതിനായി EV5-ന് സ്‌ട്രോംഗ് ലൈന്‍സ് നല്‍കിയിരിക്കുന്നു്. കിയയുടെ സിഗ്നേച്ചര്‍ 3D സ്റ്റാര്‍ മാപ്പ് ലൈറ്റിംഗും ഡിആര്‍എല്ലുകളും സഹിതം ഫ്രണ്ടില്‍ സ്ലീക്ക് ടൈഗര്‍-നോസ് ഗ്രില്ലാണ് കാണാന്‍ സാധിക്കുക. കിയ EV5-ന് ഫ്യൂച്ചറിസ്റ്റിക് ലുക്കിലുള്ള 21-ഇഞ്ച് അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു. ഡി-പില്ലറിലേക്ക് കയറുന്ന ലോവര്‍ വിന്‍ഡോ ലൈന്‍ കൂടുതല്‍ സ്‌പോര്‍ട്ടിയറാക്കുന്നു. ഇവിയുടെ എസ്‌യുവി ലുക്ക് ഉയര്‍ത്തുന്നതിനായി ക്ലാഡിംഗും സ്‌കിഡ് പ്ലേറ്റുകള്‍ പോലുള്ള ഘടകങ്ങള്‍ നല്ല പരുക്കന്‍ ശൈലിയിലാണ് നല്‍കിയിരിക്കുന്നത്. എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഇവിയുടെ പിന്‍വശത്ത് ലേവേര്‍ഡ് റൂഫ് സ്‌പോയിലര്‍ നല്‍കിയിരിക്കുന്നു.
EV9 പോലെ EV5 ക്യാബിന്‍ വിശാലമാക്കാനായി കിയ കൂടുതല്‍ തുറന്ന സമീപനം സ്വീകരിക്കുന്നു. ബീജ് നിറത്തിലുള്ള അപ്ഹോള്‍സ്റ്ററിയും ഡാഷ്ബോര്‍ഡ് ഡിസൈന്‍ ഫ്യൂച്ചറിസ്റ്റും പ്രീമിയവും ആയി കാണപ്പെടുന്നു. താഴ്ഭാഗത്തായി കണ്‍ട്രോളുകള്‍ സ്ഥാപിച്ച 4 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍ ആണ് ഇവിക്കുള്ളത്. ഡ്രൈവര്‍ക്കും ഫ്രണ്ട് പാസഞ്ചറിനും ഇടയില്‍ ഒരു സെന്‍ട്രല്‍ കണ്‍സോളുണ്ട്. സീറ്റുകള്‍ ഉയര്‍ത്തിയ ഒരു ഭാഗം ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. കിയ EV5-ന്റെ പിന്‍സീറ്റുകള്‍ മടക്കിവെക്കാവുന്നതിനാല്‍ ബൂട്ട് ഏരിയ ഒന്നിലധികം സ്റ്റോറേജ് ലേഔട്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ മൂന്ന് ഡിസ്പ്ലേകളുള്ള ഇന്റഗ്രേറ്റഡ് സ്‌ക്രീന്‍ സജ്ജീകരണമാണ് കിയ EV5 അവതരിപ്പിക്കുന്നത്. കണക്റ്റഡ് കാര്‍ ടെക്നോളജി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, 64 കളര്‍ ഓപ്ഷനുകള്‍ നല്‍കുന്ന മൂഡ് ലൈറ്റിംഗ് എന്നിവയും EV5-ന്റെ അകത്തളത്തിലെ മറ്റ് ഫീച്ചറുകളാണ്.
വ്യത്യസ്ത ഡ്രൈവിംഗ് മോഡുകള്‍ക്കും അലേര്‍ട്ടുകള്‍ക്കുമായി ഈ ലൈറ്റിംഗിന് പൊരുത്തപ്പെടാന്‍ കഴിയും. കിയ EV5-ന്റെ വിശദമായ സ്‌പെസിഫിക്കേഷനുകള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടില്ല. അത് ഈ വര്‍ഷം ഒക്‌ടോബറില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളുള്ള റിയര്‍-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ ഡ്രൈവ് ഡ്രൈവ്ട്രെയിനുകള്‍ എന്നിവയ്ക്കൊപ്പം സിംഗിള്‍, ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ ഓപ്ഷനുകള്‍ ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് ആഗോള വിപണികളില്‍ എത്തുന്നതിന് മുമ്പ് കിയ EV5 ചൈനീസ് വിപണിയില്‍ ആയിരിക്കും അരങ്ങേറുക. ആഗോള പതിപ്പില്‍ 600 കിലോമീറ്റര്‍ വരെ ക്ലെയിം ചെയ്യപ്പെടുന്ന 82 kWh NMC ബാറ്ററി പായ്ക്ക് ഫീച്ചര്‍ ചെയ്‌തേക്കാം.ടെസ്‌ലയടക്കമുള്ള ഭീമന്‍മാര്‍ ഇപ്പോള്‍ ചൈനയിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്.