Thursday, July 3, 2025 11:00 pm

യുക്രെയ്നില്‍ നിന്നും 17 മലയാളികളടക്കം 470 പേരുടെ സംഘത്തെ ഇന്ന് തിരികെ എത്തിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യുക്രെയ്നില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം ആരംഭിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ റുമാനിയയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കും മുംബൈയിലേയ്ക്കുമാണ് ഇന്ന് ഇന്ത്യക്കാരെ എത്തിക്കുക. കൂടുതല്‍ പേരെ യുക്രെയ്നിന്റെ അതിര്‍ത്തിയിലെത്തിക്കാന്‍ നടപടി തുടരുകയാണ്. റുമാനിയന്‍ അതിര്‍ത്തി കടന്ന 470 പേരുടെ സംഘത്തെ ആണ് ഇന്ന് തിരികെ എത്തിക്കുന്നത്. സംഘത്തില്‍ 17 മലയാളികളുമുണ്ട്. പോളണ്ട് ഉള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ വഴിയുള്ള രക്ഷപ്രവര്‍ത്തനവും പുരോഗമിക്കുകയാണെന്ന് യുക്രെയ്നിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അതേസമയം കീവ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് എത്തിക്കാനുളള നടപടികളെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിര്‍ദേശം പുറപ്പെടുവിക്കും.

ഇന്ത്യന്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ഇന്ത്യന്‍ പൗരന്മാര്‍ക്കും വേണ്ടി ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചു. ഉക്രെയ്ന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുമായി +38 0997300483, +38 0997300428, +38 0933980327, +38 0635917881, +38 0935046170 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം. എംഇഎയുടെ കണ്‍ട്രോള്‍ റൂമും ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമും വിപുലീകരിച്ചുവരികയാണ്. +91 11 23012113, +91 11 23014104, +91 11 23017905, 1800118797 (ടോള്‍ ഫ്രീ). [email protected] എന്ന ഇമെയില്‍ വഴിയും അവരെ ബന്ധപ്പെടാം.

രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള സമിതി യോഗം ചേരും. യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും സാഹചര്യത്തില്‍ റഷ്യയുമായും യുക്രെയ്നുമായുമുള്ള ഇന്ത്യയുടെ വാണിജ്യസാഹചര്യം അവലോകനം ചെയ്യാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ റൊമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി രക്ഷപെടുത്തുന്നതുള്ള നീക്കമാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. സംഘടിതമായി പോയിന്റുകളിലേക്കുള്ള യാത്രയില്‍ എല്ലാവരും സുരക്ഷിതരും ജാഗരൂകരുമായിരിക്കാന്‍ എംബസി യുക്രെയ്നിലെ ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചു.

റൊമാനിയന്‍ ബോര്‍ഡര്‍ ചെര്‍നിവ്‌സിക്ക് സമീപമുള്ള ഇന്ത്യന്‍ പൗരന്മാര്‍, പ്രത്യേകിച്ച്‌ മുകളില്‍ പറഞ്ഞ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ക്ക് സമീപം താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സംഘടിതമായി ആദ്യം പുറപ്പെടണമെന്ന് എംബസി വ്യക്തമാക്കിയിരുന്നു. സ്വന്തം ക്രമീകരണങ്ങളിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടുത്തുള്ള അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലേക്ക് പോകാനും ഹെല്‍പ്പ് ലൈനുമായി സമ്പര്‍ക്കം പുലര്‍ത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിര്‍ത്തിയിലൂടെ യാത്ര സുഗമമാക്കുന്നതിന് അതത് ചെക്ക്‌പോസ്റ്റുകളില്‍ നമ്പരുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഉക്രെയ്നിലെ ഓരോ ഇന്ത്യക്കാരനും അവരുടെ പാസ്‌പോര്‍ട്ട്, അടിയന്തര ചെലവുകള്‍ക്കായി പണം, കൂടാതെ മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയും കോവിഡ് -19 ഇരട്ട വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ലഭ്യമാണെങ്കില്‍ ഒപ്പം കരുതാന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

താമസസ്ഥലത്ത് നിന്ന് ചെക്ക്‌പോസ്റ്റിലേക്കുള്ള യാത്രാവേളയില്‍ സുരക്ഷ ഉറപ്പാക്കാന്‍, ഇന്ത്യന്‍ പതാക പ്രിന്റ് എടുത്ത് വാഹനങ്ങളിലും ബസുകളിലും ശ്രദ്ധിക്കുന്നവിധം ഒട്ടിക്കാന്‍ എംബസി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 20,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി യുക്രെയ്നിലേക്ക് പോയിട്ടുണ്ട്. താങ്ങാനാവുന്ന വിദ്യാഭ്യാസം കാരണം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിസിന്‍ പഠിക്കാനുള്ള പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് യുക്രെയ്ന്‍. കോളേജുകളും സര്‍വ്വകലാശാലകളും ഒഴിയാന്‍ ഇന്ത്യന്‍ എംബസി നോട്ടീസ് നല്‍കിയതിന് ശേഷം ചില വിദ്യാര്‍ത്ഥികള്‍ അവിടെ നിന്ന് മാറിയിരുന്നു, എന്നിരുന്നാലും, പരീക്ഷകളും ഉയര്‍ന്ന ടിക്കറ്റ് നിരക്കും സംബന്ധിച്ച അനിശ്ചിതത്വം കാരണം പലര്‍ക്കും പോകാനായില്ല.

യുദ്ധാന്തരീക്ഷം മോശമാകും മുന്‍പ് തങ്ങളെ രക്ഷപ്പെടുത്തണമെന്ന് വിദ്യാര്‍ത്ഥികള്‍
യുക്രൈനിലെ യുദ്ധ അന്തരീക്ഷം കൂടുതല്‍ മോശമാകും മുന്‍പ് തങ്ങളെ നാട്ടിലെത്തിയ്ക്കാന്‍ വേണ്ട അടിയന്തിര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പത്തനംതിട്ട കോന്നി കൊക്കാത്തോട് സ്വദേശിനി ജെസ്‌ന കൂട്ടുകാരിയ്ക്കയച്ച വിഡീയോ സന്ദേശത്തിലൂടെയാണ് അഭ്യര്‍ത്ഥന നടത്തിയത്. യുക്രൈന്‍ പെട്രോമോളിയ ബ്ലാക്ക്സീ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് ജെസ്‌ന. കാര്യങ്ങള്‍ കൈവിട്ടു പോകും മുന്‍പ് തങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിയ്ക്കണമെന്നാണ് ജെസ്‌ന വീഡിയോയിലൂടെ അഭ്യര്‍ത്ഥിയ്ക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീട്ടു ജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂർ പോലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ ഇടപെട്ട്...

0
തിരുവനന്തപുരം: സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതി പ്രകാരം വീട്ടു ജോലിക്കാരിയായ...

മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുൻ ജീവനക്കാരൻ

0
ഇടുക്കി: മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി...

തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ. പള്ളിച്ചൽ ഭാഗത്ത് എക്സൈസ്...

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

0
പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍...