നികുതി അടയ്ക്കാതെ നിരത്തില്‍ പറന്ന ആ​ഡം​ബ​ര കാറിന് 63,000 പിഴ ഈടാക്കി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​ക്ക​ല്‍ : നി​കു​തി അ​ട​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നി​ര​ത്തി​ല്‍ ഓ​ടി​യ ആ​ഡം​ബ​ര കാ​റി​ന് 63,000 രൂ​പ പി​ഴ​യി​ടാ​ക്കി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ്. കോ​ഴി​ക്കോ​ട്ടു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബി.​എം.ഡബ്ല്യു കാ​റാ​ണ് ര​ണ്ട​ത്താ​ണി​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന ഡീ​ല​റു​ടെ കൈ​വ​ശ​മു​ള്ള ഡെ​മോ​ണ്‍​സ്ട്രേ​ഷ​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ ഓ​രോ വ​ര്‍​ഷ​ത്തേ​ക്കും നി​കു​തി അ​ട​ച്ച​തി​നു​ശേ​ഷം സ​ര്‍​വി​സ് ന​ട​ത്താ​നാ​ണ് കേ​ര​ള മോ​ട്ടോ​ര്‍ വാ​ഹ​ന നി​കു​തി നി​യ​മം നി​ഷ്ക​ര്‍​ഷി​ക്കു​ന്ന​ത്. എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ആ​ര്‍.​ടി.​ഒ കെ.​കെ. സു​രേ​ഷ് കു​മാ​റി​ന്റെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വാ​ഹ​ന​ത്തി​ന് നി​കു​തി അ​ടി​ച്ച​താ​യി കാ​ണാ​ത്ത​തി​നാ​ല്‍ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​രു വ​ര്‍​ഷ​ത്തെ നി​കു​തി​യും പി​ഴ​യും ഇ​ന​ത്തി​ലാ​ണ് 63,000 രൂ​പ ഈ​ടാ​ക്കി​ത്. ശേ​ഷം വാ​ഹ​നം വി​ട്ടു​കൊ​ടു​ത്തു. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​വി. അ​രു​ണ്‍, എ.​എം.​വി.​ഐ​മാ​രാ​യ പി.​കെ. മ​നോ​ഹ​ര​ന്‍, പി. അ​ജീ​ഷ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

0
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്...

കോഴിക്കോട്ട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ്...

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

0
കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന്...

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...