വ്യോമസേനയുടെ ഡല്‍ഹി ആസ്ഥാനമായ പശ്ചിമ കമാന്‍ഡ് മേധാവിയായി മലയാളിയെ നിയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വ്യോമസേനയുടെ ഡല്‍ഹി ആസ്ഥാനമായ പശ്ചിമ കമാന്‍ഡ് മേധാവിയായി മലയാളിയെ നിയോഗിച്ചു. കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയായ എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരനെയാണ് നിയമിച്ചത്. തെലങ്കാനയിലെ ഡുണ്ടിഗല്‍ എയര്‍ഫോഴ്സ് അക്കാഡമി കമാന്‍ഡറായി പ്രവര്‍ത്തിക്കുകയായിരുന്നു. മാര്‍ച്ച്‌ ഒന്നിന് അദ്ദേഹം സ്ഥാനമേല്‍ക്കും. 1983ലാണ് സേനയില്‍ പ്രവേശിച്ചത്. മിഗ് 21 വിമാനം ഉള്‍പ്പെടെയുള്ള വിവിധ യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. ആകാശക്കാഴ്ചയൊരുക്കുന്ന വ്യോമസേനയുടെ സൂര്യകിരണ്‍ എയ്‌റോബാറ്റിക് ടീമിനെ മൂന്നുവര്‍ഷം നയിച്ചു. ഇദ്ദേഹത്തിന് കീഴില്‍ സൂര്യകിരണ്‍ സംഘം ഒരു പിഴവുമില്ലാതെ 150 പൊതുചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് അംഗീകാരം ലഭിച്ചിരുന്നു.

സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍, വ്യോമസേനാ ആസ്ഥാനത്ത് ഇന്റലിജന്‍സ് ചുമതലയുള്ള എയര്‍സ്റ്റാഫിന്റെ അസിസ്റ്റന്റ് ചീഫ്, ഫ്ളൈറ്റ് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് സേഫ്ടി ഡയറക്ടര്‍ ജനറല്‍, വെല്ലിംഗ്ടണ്‍ ഡി.എസ്.എസ്.സിയില്‍ സീനിയര്‍ ഡയറക്ടിംഗ് സ്റ്റാഫ്, കെയ്‌റോ, ഈജിപ്ത് എന്നിവിടങ്ങളില്‍ ഡിഫന്‍സ് അറ്റാഷെ തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വായുസേനാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...