ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. മാതമംഗലം സി.പി.എൻ.എസ്.ജി.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ നഗരത്തിലെ വിവിധ ഇടങ്ങളിലും ബസ് സ്റ്റാൻഡിലുമായി ചേരിതിരിഞ്ഞ് കൂട്ടത്തല്ല് നടത്തിയത്. ഓണാഘോഷ പരിപാടികൾക്കിടയിൽ ഡ്രസ് കോഡുമായി ബന്ധപ്പെട്ട് ഉയർന്ന അഭിപ്രായവ്യത്യാസങ്ങളാണ് സ്കൂളിന് പുറത്തേക്ക് വ്യാപിച്ച സംഘർഷത്തിന് കാരണമായത്.

വാക്കുതർക്കം രൂക്ഷമായതോടെ വിദ്യാർത്ഥികൾ സംഘം ചേർന്ന് പരസ്പരം കൈയേറ്റം ചെയ്യുകയായിരുന്നു. ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന കൂട്ടത്തല്ലിൽ നിലത്തുവീണ ചില വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേൽക്കുകയും പലരുടെയും ഓണവസ്ത്രങ്ങൾ കീറുകയും ചെയ്തു.സംഘർഷം കനത്തതോടെ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും ചേർന്ന് ഇടപെട്ടാണ് വിദ്യാർത്ഥികളെ പിടിച്ചുമാറ്റി രംഗം ശാന്തമാക്കിയത്. വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സ്കൂൾ അധികൃതരും പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...