അഞ്ചൽ: ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച സംഭവത്തിൽ സുവിശേഷപ്രവർത്തക അറസ്റ്റിൽ. കോട്ടയം പാമ്പാടി പുത്തൻപറമ്പിൽ ഹൗസിൽ ജോളി വർഗീസിനെ (62)യാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണൂർ സ്വദേശികളായ മൂന്നുപേരിൽ നിന്ന് 28 ലക്ഷം രൂപ കബളിപ്പിച്ചെന്ന പരാതിയിൽ അഞ്ചൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇവർ അറസ്റ്റിലായത്. കേസിൽ സുവിശേഷപ്രവർത്തകൻ പായിപ്പാട് സ്വദേശി തോമസ് രാജനെ ഒരുമാസം മുമ്പ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022ൽ മണ്ണൂരിൽ സുവിശേഷപ്രവർത്തകയായി പ്രവർത്തിക്കവേയാണ് ജോളി വർഗീസ് ഇംഗ്ലണ്ടിൽ നഴ്സിങ് ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിൽനിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്തത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പുകേസുകളിൽ പ്രതിയാണ് ജോളി വർഗീസ്. കോതമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. കേസിൽ രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.