പള്ളിക്കൽ കണ്ഠാളസ്വാമിക്ഷേത്രത്തില്‍ തിരുമുമ്പിൽ വേല ഇന്നുമുതൽ

For full experience, Download our mobile application:
Get it on Google Play

പള്ളിക്കല്‍ : തിരുമുമ്പിൽ വേല ഏഴാം ഉത്സവദിവസമായ വ്യാഴാഴ്ച മുതൽ തുടങ്ങും. ശനിയാഴ്ചവരെയാണ് തിരുമുമ്പിൽ വേല. വൈകിട്ട് 6.45-നാണ് ചടങ്ങ്. ആനപ്പുറത്ത് ഭഗവാന്റെ തിടമ്പേറ്റിയതിനുശേഷമാണ് ചടങ്ങ് ആരംഭിക്കുന്നത്. പ്രധാനചടങ്ങായ ഉത്സവബലി വെള്ളിയാഴ്ച രാവിലെ പത്തുമുതൽ ആരംഭിക്കും. വർഷങ്ങളായി കെട്ടുരുപ്പടികൾ എഴുന്നള്ളിക്കുന്ന കരയാണ് ഹരിശ്രീ ചാല. ഇത്തവണ സ്വന്തമായുള്ള വലുപ്പമുള്ള ഇരട്ടക്കാളെയാണ് എഴുന്നള്ളിക്കുന്നത്. കിരാതഭൈരവൻ എന്ന് പേരിട്ടിരിക്കുന്ന ഈ കെട്ടുരുപ്പടിക്ക് ഏകദേശം മുപ്പതുലക്ഷം രൂപയാണ് ചെലവ്.

നാട്ടുകാർ നൽകിയ ആഞ്ഞിലിത്തടിയാണ് കെട്ടുരുപ്പടിക്ക്‌ ഉപയോഗിക്കുന്നത്. 48 ക്വിന്റൽ വൈക്കോലാണ് കെട്ടുരുപ്പടി നിർമാണത്തിന് ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലേക്ക് ഒന്നരക്കിലോമീറ്റർ ദൂരം കെട്ടുകാളയെ എത്തിക്കാൻ രണ്ട് ക്രെയിനിന്റെ സഹായം ഉണ്ടാകും. കഴിഞ്ഞ വൃശ്ചികം 12-ന് നന്ദികേശ ശിരസ്സിനുള്ള പാലത്തടി അടൂരിൽനിന്ന്‌ മുറിച്ചു. നന്ദികേശ ശിരസ്സ് നിർമിക്കുന്നത് പടനിലം സ്വദേശി വിഷ്ണുവാണ്. ദിവസവും കെട്ടുരുപ്പടി ഒരുക്കുന്നിടത്ത് അന്നദാനം ഉണ്ടാകും. ശനിയാഴ്ചവരെ എല്ലാദിവസവും തിരുവാതിരകളി ഉണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ കോട്ടമുകള്‍ – നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു

0
അടൂര്‍ : അടൂര്‍  കോട്ടമുകള്‍ - നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍...

മീൻ വറുത്തത് നൽകാത്തതിന് ഭാര്യയ്ക്ക് ക്രൂര മർദ്ദനം : ഭർത്താവിനെ പോലീസ് പിടികൂടി

0
​റാന്നി : മീൻ വറുത്തത് വിളമ്പി നൽകിയില്ലെന്ന നിസ്സാര കാരണത്താൽ ഭാര്യയെ...

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

0
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ...