വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സുവിശേഷകൻ പന്തളം പോലീസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പന്തളം : വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ സുവിശേഷകൻ പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടിൽ ക്രിസ്ത്യൻ ഹാർട്ടറിന്റെ മകൻ പാസ്റ്റർ സാം ഹാർട്ടർ (37) ആണ് അറസ്റ്റിലായത്. തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ നിന്നും സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വിദേശത്ത് നേഴ്സ് ആയ യുവതിയെയാണ് ഇയാൾ ചൂഷണം ചെയ്തത്. യുവതിയിൽ നിന്നും 16 ലക്ഷം രൂപയും ഇയാൾ കൈക്കലാക്കി.

പത്തനംതിട്ട, തിരുവല്ല എന്നീ സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പിന് ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ട്. പന്തളം എസ് എച്ച് ഒ റ്റി ഡി പ്രജീഷ്, എസ് ഐ രാജൻ പി കെ, എഎസ്ഐ ബി ഷൈൻ, പോലീസ് ഉദ്യോഗസ്ഥരായ എസ് അൻവർഷ, രഞ്ജിത്ത് ആർ, നിയാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം ആണ് സാഹസികമായി പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...