അടൂര്‍ : ആധുനിക കാലത്ത് കാര്‍ഷിക ഉപകരണങ്ങള്‍ക്ക് ആവശ്യക്കാർ കുറയുമ്പോഴും കാരിരുമ്പിനെ അടിച്ചുപരത്തി ജീവിതം രാകിമിനുക്കാനുള്ള തത്രപ്പാടിലാണ് മണക്കാല രമ്യാ ഭവനില്‍ 63കാരനായ രവി. കനലില്‍ തിളയ്‌ക്കുന്ന ഇരുമ്പ് അടിച്ചുപരത്തി ഇദ്ദേഹം നിര്‍മിച്ച കാര്‍ഷിക ഉപകരണങ്ങള്‍ ഒരു കാലത്ത് അടൂരിലെ ഏലാകളില്‍ പച്ചപ്പ് പരത്തിയിരുന്നു. കാലത്തോടൊപ്പം പറമ്പും വയലും തരിശായി മാറിയെങ്കിലും പാരമ്പര്യമായി കിട്ടിയ തൊഴിലില്‍നിന്നു പിന്മാറാന്‍ രവിക്ക് കഴിഞ്ഞില്ല. വാക്കത്തി, തൂമ്പാ, പിക്കാസ്, കൂന്താലി, മട്ടാസ്, കോട്ട് എന്നിവയാണ് രവി പ്രധാനമായും നിര്‍മിക്കുന്നത്. വാത്തലയ്‌ക്ക് മൂര്‍ച്ച കൂട്ടണമെന്ന ആവശ്യവുമായാണ് ഏറെപ്പേരും എത്തുന്നത്. കാര്‍ഷിക മേഖല സജീവമായിരുന്ന കാലത്ത് ഇവര്‍ക്ക് തിരക്കേറെയായിരുന്നു. ക്യഷി കുറഞ്ഞത് ഇവരുടെ വരുമാനത്തെ സാരമായി ബാധിച്ചു. ഇതോടെ വരും തലമുറ ഈ മേഖലയിലേക്ക് കടന്നുവരുന്നത് കുറഞ്ഞു.
ഇന്ന് വിപണികളിൽനിന്ന് ലഭിക്കുന്ന കാര്‍ഷിക ഉപകരണങ്ങള്‍ക്ക് നാട്ടിന്‍പുറത്തെ ഉലയില്‍ അടിച്ചുപരത്തി നിര്‍മിക്കുന്ന ഉപകരണകളുടെ അത്ര മേന്മ ഇല്ലെന്ന് പറയാം. എന്നാലും പഴയ കൊല്ലപ്പണിക്കന്മാരുടെ സേവനം ആര്‍ക്കും വേണ്ട. കഥ ഇതാണെങ്കിലും കാലം മാറിയിട്ടും ആല പ്രവര്‍ത്തിപ്പിച്ചു തന്നെയാണ് രവി കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്. ഈ രംഗത്ത് യന്ത്രവല്‍കൃത ഉപകരണങ്ങളുടെ കടന്നുകയറ്റം രവിയെപ്പോലുള്ളവരുടെ തൊഴിലിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇപ്പോള്‍ പിന്‍ഗാമികള്‍ ഇല്ലാത്ത തൊഴില്‍ രംഗമായി ഇതുമാറി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.