സംസ്ഥാനത്ത് റബ്ബര്‍ വില ഉയരുമ്പോഴും പത്തനംതിട്ടയില്‍ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ക്ഷാമം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി റബ്ബര്‍ വില ഉയര്‍ന്നപ്പോള്‍ ടാപ്പിംഗ് തൊഴിലാളികളെ കിട്ടാനില്ലാത്തത്‌ പത്തനംതിട്ട ജില്ലയിലെ റബര്‍ കര്‍ഷകരെ സാരമായി ബാധിക്കുന്നു. 235 മുതല്‍ 254 രൂപ വരെയാണ് സംസ്ഥാനത്ത് നിലവില്‍ തുടരുന്ന റബ്ബര്‍ വില. റബറിന്റെ  ഗുണനിലവാരമനുസരിച്ച് വിലയില്‍ മാറ്റം വരുന്നുമുണ്ട്. ഒരു സമയത്ത് വിലയില്ലാതെ വന്നതോടെ ആരും തിരിഞ്ഞു നോക്കാതെ കാടുകയറിയ റബ്ബര്‍ തോട്ടങ്ങള്‍ റബ്ബര്‍ കര്‍ഷകര്‍ വെട്ടിത്തെളിച്ചെടുത്തപ്പോഴാണ് ടാപ്പിംഗ് തൊഴിലാളികളെ കിട്ടാനില്ലാത്തത് വലിയ വെല്ലുവിളിയായി മാറിയത്. ഒരു സമയത്ത് മലയാളികളായ തൊഴിലാളികളാണ് ടാപ്പിംഗ് ജോലികള്‍ ചെയ്തിരുന്നത് എങ്കില്‍ ഇന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് പല മേഖലയിലും ടാപ്പിംഗ് ജോലികള്‍ ചെയ്യുന്നത്.

എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇവരില്‍ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങിയതോടെ ജില്ലയിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി. കോന്നി, റാന്നി, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട് തുടങ്ങി മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് കിടക്കുന്നവയാണ് പത്തനംതിട്ട ജില്ലയിലെ റബ്ബര്‍ തോട്ടങ്ങള്‍. പല തോട്ടങ്ങളും കാടുകയറി കിടക്കുന്നതിനാലും വന മേഖലയോട് ചേര്‍ന്ന് കിടക്കുന്നതുകൊണ്ടും ടാപ്പിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുവാന്‍  തൊഴിലാളികള്‍ വിമുഖത കാട്ടുന്നതായി തോട്ടമുടമകള്‍ പറയുന്നു. വന്യമൃഗ ആക്രമണം ഭയന്നാണ് തൊഴിലാളികള്‍ പിന്മാറുന്നത്. അതിനാല്‍ പല സ്ഥലങ്ങളിലും തോട്ടം ഉടമകള്‍ നേരിട്ടിറങ്ങി ടാപ്പിംഗ് നടത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാല്‍ പല പരിമിതികളും ഇതിനുള്ളതിനാല്‍ ആത്യന്തികമായി കര്‍ഷകര്‍ക്ക് നഷ്ടംതന്നെയാണ് സംഭവിക്കുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...