പുതിയ അധ്യായന വർഷത്തിലും പേരൂർ കുളം ഗവണ്മെന്റ് എൽ പി സ്‌കൂളിന് കെട്ടിടം ഇല്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : പുതിയ അധ്യായന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും കുളത്തിങ്കൽ പേരൂർകുളം ഗവൺമെൻറ് എൽ പി സ്‌കൂളിന് അനുവദിച്ച കെട്ടിട നിർമ്മാണം പൂർത്തിയായില്ല. ഗുരു നിത്യ ചൈതന്യയതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്‌കൂളാണ് പേരൂർ കുളം ഗവണ്മെന്റ് എൽ പി സ്‌കൂൾ. ഒന്നര നൂറ്റാണ്ടോളം പഴക്കം ചെന്ന കെട്ടിടം ആയിരുന്നു സ്‌കൂളിന് ഉണ്ടായിരുന്നത്. 2019 ൽ കെട്ടിടം അൺഫിറ്റ് ആണെന്ന് കണ്ടെത്തുകയും ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2021 നവംബറിൽ ഒന്നരകോടി രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. തുടർന്ന് മാസങ്ങൾ കഴിഞ്ഞാണ് പഴയ കെട്ടിടം പൊളിച്ച് നീക്കിയത്.

പഴയ കെട്ടിടം പൊളിച്ച് നീക്കി ഇതേ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ തൂണുകൾക്ക് കുഴി എടുത്തപ്പോൾ ഭൂമിയിൽ ജലാംശം കൂടുതൽ ആണെന്നതാണ് ഇപ്പോൾ നില നിൽക്കുന്ന പ്രശ്‌നം. പുതിയ കെട്ടിടം നിർമിക്കുന്നത് കൂടുതൽ ഉറപ്പോടെ വേണം എന്നതിനാൽ കെട്ടിടം നിർമിക്കുന്ന ഭൂമിയുടെ ഉറപ്പ് അറിയുന്നതിനായി മണ്ണ് പരിശോധന നടത്തണമെന്ന് അഭിപ്രായം ഉയരുകയും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഈ പരിശോധനാ ഫലം പുറത്ത് വന്നെങ്കിൽ മാത്രമേ കെട്ടിട നിർമ്മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുവാൻ സാധിക്കുകയുള്ളൂ. മാത്രമല്ല മണ്ണ് ഉറപ്പുള്ളതല്ല എന്ന് തെളിഞ്ഞാൽ കെട്ടിടത്തിന്റെ രൂപരേഖ തന്നെ മാറ്റേണ്ടി വരുമെന്ന ആശങ്കയും അധികൃതർക്ക് ഉണ്ട്.

സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന കോന്നി ബി ആർ സി കെട്ടിടത്തിൽ ആണ് നിലവിൽ സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇതോടെ ബി ആർ സിയുടെ പ്രവർത്തനവും അവതാളത്തിൽ ആയി. സ്‌കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന ബഡ്സ്‌കൂൾ കെട്ടടത്തിന് താത്കാലിക സംവിധാനം എന്ന നിലയിൽ ഒരു നിലകൂടി നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ നിർമാണം പൂർത്തിയായാൽ നാല് ക്ലാസ് മുറികൾ കൂടി തുറക്കാൻ കഴിയും.

കോന്നി പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള പ്രീയദർശിനി ഹാളിൽ പഠന സൗകര്യം ഒരുക്കുവാൻ ഇടക്ക് തീരുമാനം ഉണ്ടായെങ്കിലും ദൂരം കൂടുതൽ കാരണം ഇതും സാധ്യമല്ല. സമീപ പ്രദേശങ്ങളിൽ നിന്നും പുതിയ അധ്യയന വർഷത്തിൽ ഒട്ടേറെ വിദ്യാർത്ഥികളെ ഇവിടെ എത്തിച്ച് പഠിപ്പിക്കാൻ രക്ഷിതാക്കൾ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട് എങ്കിലും കെട്ടിടമില്ലാത്ത അവസ്ഥ സ്‌കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്: സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കെ.സി വേണുഗോപാൽ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട് കേസില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ...

പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

0
കൊച്ചി: എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും...

ഡൽഹിയിൽ വീണ്ടും സെപ്റ്റിക് ടാങ്ക് ദുരന്തം; ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...

മന്ത്രി ശരത്കുമാർ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് ആരോപണം , അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

0
ചെന്നൈ : തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ഡി. ശരത്കുമാറിനെതിരെ ലഹരിമരുന്ന്...