പത്തനംതിട്ട : സി.പി.എം ഭരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയില്ല എന്നുള്ളതിന്‍റെ തെളിവാണ് കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. സി.പി.എംന്‍റെ യൂണിയനില്‍പെട്ടയാളും അനുഭാവിയുമായ കണ്ണൂര്‍ എ.ഡി.എം ആയിരുന്ന കെ. നവീന്‍ ബാബുവിന്‍റെ മരണത്തിന് കാരണക്കാരിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റിന്‍റെ പേരില്‍ ജാമ്യമില്ല വകുപ്പ് എടുത്ത് കേസെടുത്തിട്ടും പ്രതിയെ ചോദ്യം ചെയ്യുവാനോ അറസ്റ്റ് ചെയ്യുവാനോ തയ്യാറാകാത്തത് സി.പി.എമ്മിന്‍റെ ഉന്നത നേതാക്കന്മാരുടെ ഇടപെടല്‍ കൊണ്ടാണെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കോഴഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് ജോമോന്‍ പുതുപ്പറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെറി മാത്യു സാം, അബ്ദുള്‍കലാം ആസാദ്, ലീബാ ബിജി, അനീഷ് ചക്കുംങ്കല്‍, അശോക് ഗോപിനാഥ്, ജോസ് പുതുപ്പറമ്പില്‍, തോമസ് ജോണ്‍, ബാബു വടക്കേല്‍, ബാബു കൈതവന, സുനിത ഫിലിപ്പ്, ജിജി വര്‍ഗീസ്, റാണി കോശി, ആനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു സഖറിയ, അനില്‍ പള്ളിയത്ത് ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ കോണ്‍ഗ്രസ് അംഗത്വം നല്‍കി.