സി.പി.എം ഭരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയില്ല : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി.പി.എം ഭരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയില്ല എന്നുള്ളതിന്‍റെ തെളിവാണ് കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. സി.പി.എംന്‍റെ യൂണിയനില്‍പെട്ടയാളും അനുഭാവിയുമായ കണ്ണൂര്‍ എ.ഡി.എം ആയിരുന്ന കെ. നവീന്‍ ബാബുവിന്‍റെ മരണത്തിന് കാരണക്കാരിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റിന്‍റെ പേരില്‍ ജാമ്യമില്ല വകുപ്പ് എടുത്ത് കേസെടുത്തിട്ടും പ്രതിയെ ചോദ്യം ചെയ്യുവാനോ അറസ്റ്റ് ചെയ്യുവാനോ തയ്യാറാകാത്തത് സി.പി.എമ്മിന്‍റെ ഉന്നത നേതാക്കന്മാരുടെ ഇടപെടല്‍ കൊണ്ടാണെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

കോഴഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് ജോമോന്‍ പുതുപ്പറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെറി മാത്യു സാം, അബ്ദുള്‍കലാം ആസാദ്, ലീബാ ബിജി, അനീഷ് ചക്കുംങ്കല്‍, അശോക് ഗോപിനാഥ്, ജോസ് പുതുപ്പറമ്പില്‍, തോമസ് ജോണ്‍, ബാബു വടക്കേല്‍, ബാബു കൈതവന, സുനിത ഫിലിപ്പ്, ജിജി വര്‍ഗീസ്, റാണി കോശി, ആനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു സഖറിയ, അനില്‍ പള്ളിയത്ത് ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ കോണ്‍ഗ്രസ് അംഗത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...