Friday, July 4, 2025 6:20 pm

ഇന്നും കൊച്ചി നഗരം വിഷപ്പുകയിൽ മുങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നുള്ള പുകയും തീയും ശമിപ്പിക്കാനുള്ള പരിശ്രമം യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇന്നും കൊച്ചി നഗരം വിഷപ്പുകയിൽ മുങ്ങി. കൂട്ടിയിട്ട മാലിന്യങ്ങൾക്കിടയിൽ നിന്നും പുക ഉയരുന്നതിനൊപ്പം പലയിടത്തും തീയാളുന്നുമുണ്ട്. തീകെടുത്താൻ പകൽ നടത്തുന്ന എല്ലാപ്രവർത്തനങ്ങളും രാത്രിയും തുടരുമെന്ന് മേയർ എം അനിൽ കുമാർ പറഞ്ഞു. 52 മണ്ണുമാന്തി യന്ത്രങ്ങൾ ഒരേ സമയം പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യവിഭാഗം കൂടുതൽ ശക്തമായി ഇടപെടുന്നുണ്ടെന്നും വായു ഗുണനിലവാരം പഠിക്കാൻ ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു.

എറണാകുളം ജില്ലാകലക്ടറായി ചുതലയേറ്റ എൻ എസ്.കെ ഉമേഷ് നേരിട്ടെത്തിയാണ് പ്ലാന്റിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. കൂട്ടായ പരിശ്രമത്തോടെ നിലവിലെ പ്രശ്‌നം മറികടക്കാനാകുമെന്ന് കലക്ടർ പറഞ്ഞു. കലക്ടറുടെ നേതൃത്വത്തിൽ ബ്രഹ്മപുരത്ത് ഉന്നതതല യോഗം ചേർന്നു. എംൽഎ മേയർ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗർ മേഖലകളിലായിരുന്നു പുകശല്യം രൂക്ഷമായത്. രാവിലെ എട്ടുമണിയോടെ പുക മാറിനിന്നെങ്കിലും അന്തരീക്ഷത്തിൽ പ്ലാസ്റ്റിക് കത്തുന്ന രൂക്ഷഗന്ധം ഇപ്പോഴും നിലനിൽക്കുകയാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി

0
തിരുവന്തപുരം : കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള...

ഇടുക്കിയിൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

0
ഇടുക്കി: ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി....

തോന്നിയ സ്ഥലത്ത് ഓട്ടോ പാർക്ക്‌ ചെയ്ത് പിന്നീട് സ്റ്റാൻഡിന്റെ അവകാശം ഉന്നയിക്കുവാൻ നിയമം അനുവദിക്കുന്നില്ല

0
ലോണെടുത്തു പണിത കടമുറി കെട്ടിടമാണ്. വാടകയ്ക്ക് കൊടുക്കുവാൻ തീരുമാനിച്ചപ്പോഴാണ് കടകളുടെ മുൻവശത്ത്...

എയര്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍

0
അഹമ്മദാബാദ്: എയര്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍. നഷ്ടപരിഹാര...