മൂന്നാറിലെ ജനവാസമേഖലയിൽ ആക്രമണം നടത്തുന്ന അരിക്കൊമ്പന് കൂട് നിർമ്മിക്കാനുള്ള മരത്തടികൾ ഇറക്കിയതിനെച്ചൊല്ലി തർക്കം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂന്നാറിലെ ജനവാസമേഖലയിൽ ആക്രമണം നടത്തുന്ന അരിക്കൊമ്പന് കൂട് നിർമ്മിക്കാനുള്ള മരത്തടികൾ ഇറക്കിയതിനെച്ചൊല്ലി തർക്കം. വനസംരക്ഷണ സമിതിക്കാരെക്കൊണ്ട് തടിയിറക്കിയതിനെച്ചൊല്ലിയാണ് തൊഴിലാളി യൂണിയനുകളും വനംവകുപ്പും തമ്മിൽ തർക്കമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരോട് തൊഴിലാളി യൂണിയനുകൾ നോക്കുക്കൂലി ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടായി.

എറണാകുളം കോടനാടുള്ള കപ്രിക്കാട് അഭയാരണ്യത്തിലാണ് അരിക്കൊമ്പനെ പിടികൂടിയാൽ പാർപ്പിക്കാനുള്ള കൂട് നിർമ്മിക്കുന്നത്. ഇതിനായി 29 യൂക്കാലി തടികൾ ചിന്നക്കനാലിൽ നിന്ന് ഇവിടെ എത്തിച്ചു. വന സംരക്ഷണ സമിതി പ്രവർത്തകരാണ് തടികൾ ഇറക്കിയത്. വിവരം തങ്ങളെ അറിയിച്ചില്ലെന്നും തൊഴിൽ നിഷേധിച്ചെന്നും ആരോപിച്ചാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. തടികൾ ഇറക്കിയതിന് തൊഴിലാളികൾ നോക്കു കൂലിയും ചോദിച്ചു. ഇത് വനം വകുപ്പ് എതിർത്തതോടെയാണ് തർക്കമായത്.

തർക്കം തുടർന്നപ്പോൾ കോടനാട് പോലീസ് ഇടപെട്ടു. ചെയ്യാത്ത ജോലിക്ക് കൂലി നൽകാനാവില്ലെന്നും തടി ഇറക്കാൻ ആർക്കും കരാർ നൽകിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയതോടെയാണ് തൊഴിലാളികൾ ശാന്തരായത്. അടുത്ത തവണ തടികളെത്തുമ്പോൾ സർക്കാർ നിശ്ചയിച്ച നിരക്കിൽ തടി ഇറക്കാം എന്ന ധാരണയിലാണ് തർക്കം അവസാനിച്ചത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...

പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു; ഫണ്ട് വിനിയോഗം വെറും 0.01 ശതമാനത്തിൽ...

0
ന്യൂഡല്‍ഹി: പിഎം കേയേഴ്‌സ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കർഷക ദിനാചരണം നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം...