കൊച്ചി: ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് കേരളയുടെ (ഇമാക്) സൈലന്റ് ഹീറോസ് അവാര്‍ഡ്‌സ് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് നടന്നു. കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ പരിപാടി ഉദ്‌ഘാടനം ചെയ്തു. പിന്നണി ഗായികയും സംഗീത സംവിധായികയുമായ ചടങ്ങിന്റെ വിശിഷ്ടാതിഥിയായി.“സംസ്ഥാനത്ത് നടക്കുന്ന ഭൂരിഭാഗം ചടങ്ങുകളുടെയും അഭിവാജ്യ ഘടകമായി ഇന്ന് ഇവന്റ് മാനേജ്മെന്റുകള്‍ മാറിയിരിക്കുന്നു. ചെറിയ വിവാഹങ്ങള്‍ മുതല്‍ വലിയ പൊതുയോഗങ്ങള്‍ വരെ സുഗമവും കാര്യക്ഷമവുമായി നടക്കുവാന്‍ ഇവന്റ് മാനേജ്മെന്റ് ആവശ്യമാണ്.
ഓരോ പരിപാടികളുടെയും മികച്ച സംഘാടന ത്തിനായി പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരെ സൈലന്റ് ഹീറോസ് അവാര്‍ഡ്‌സ് മുന്നണിയിലേക്ക് കൊണ്ടുവരുന്നു. ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിന് ഇമാക് ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നുവെന്ന് ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് കൊണ്ട് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ഹരിത ടൂറിസം, റിസോര്‍ട്ട് വികസനം എന്നീ മേഖലകളിലെ പ്രയത്നങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും സിജിഎച്ച് എര്‍ത്ത് സ്ഥാപകനും ബോര്‍ഡ് അംഗവുമായ ജോസ് ഡൊമിനിക് കുരുവിനകുന്നേലിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചു.
സംസ്ഥാനത്തെ സുസ്ഥിര വിനോദസഞ്ചാരത്തിനുള്ള തന്റെ സംരംഭങ്ങള്‍ക്കും സംഭാവനകള്‍ക്കും പ്രാദേശികമായും അന്തര്‍ദേശീയമായും നിരവധി അവാര്‍ഡുകള്‍ മുമ്പ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി ടൂറിസം മേഖലയിലെ ശ്രദ്ധേയ സാന്നിധ്യവുമാണ് ജോസ് ഡൊമിനിക് കുരുവിനകുന്നേല്‍. ലഭിച്ച 400 എന്‍ട്രികളില്‍ 48 വിഭാഗങ്ങളിലായി സ്വര്‍ണമെഡല്‍ ജേതാക്കളെ പ്രഖ്യാപിച്ചു. ഇതിനോടൊപ്പം രാജ്യത്തുടനീളമുള്ള വ്യവസായ വിദഗ്ധരുടെ 14 അംഗ ജൂറിയുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ വെള്ളി, വെങ്കല മെഡല്‍ ജേതാക്കളെയും പ്രഖ്യാപിച്ചു.
48 വിഭാഗങ്ങളെ 5 തലങ്ങളില്‍ തരംതിരിച്ചിട്ടുണ്ട്: ഇവന്റ് ഡെക്കറും പ്രൊഡക്ഷന്‍ , ടെക്‌നിക്കല്‍ സപ്പോര്‍ട്ടും സൊല്യൂഷന്‍ എന്റര്‍ടൈന്‍മെന്റ് ഡിസൈന്‍, സ്റ്റേജ് കാറ്ററിംഗ് സൊല്യൂഷന്‍ , പേഴ്സണലൈസ്ഡ് സൊല്യൂഷനുകളുമാണ് വിവിധ കാറ്റഗറികള്‍. “ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന ഭൂരിഭാഗം ഒത്തുചേരലുകളും മികവുറ്റതാക്കുവാന്‍ ഇവന്റ് മാനേജ്മെന്റ് ഫ്രറ്റേണിറ്റിയുടെ സഹായമുണ്ട് . ഈ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ എല്ലാം ഈ മേഖലയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നുവെന്ന് ” ഇവന്റ് & എന്റര്‍ടൈന്‍മെന്റ് മാനേജ്മെന്റ് അസോസിയേഷന്‍ ഇന്ത്യ (ഈമാ ) പ്രസിഡന്റ് സമിത്ത് സാര്‍ഗ് പറഞ്ഞു.
ഈ വര്‍ഷം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവരെ അനുമോദിക്കുന്നതിനോടൊപ്പം ഇവന്റ് മാനേജ്മെന്റ് മേഖലയിലെ വിവിധ തലങ്ങളില്‍ ഉള്ളവര്‍ക്ക് ഒത്തുചേരുവാനുള്ള അവസരം കൂടിയാണിത്. പങ്കെടുക്കുന്ന എല്ലാവരുടെയും ആത്‌മവിശ്വാസവും മനോവീര്യവും വര്‍ധിപ്പിക്കുന്നതിനുമുള്ള മികച്ച വേദിയാണ് സൈലന്റ് ഹീറോ അവാര്‍ഡുകള്‍.
വരും കാലങ്ങളില്‍ ഇതിലും മികച്ചതായി പരിപാടികള്‍ നടത്തുവാനാണ് ലക്ഷ്യമെന്ന് ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു. ഇവന്റുകളിലെയും അനുബന്ധ വ്യവസായങ്ങളിലെയും പ്രൊഫഷണലുകള്‍ക്ക് ഒരു മികച്ച നെറ്റ്‌വര്‍ക്കിംഗ് അവസരമാണ് ഇമാക് വാഗ്ദാനം ചെയ്തത്. പരിപാടിയില്‍ ബി2ബി എക്‌സ്‌പോ, വിജ്ഞാന സെഷനുകള്‍, മുഖ്യപ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, അവാര്‍ഡുകള്‍, വിനോദപരിപാടികള്‍ എന്നിവയും നടന്നു.
വര്‍ഷങ്ങളായി സംസ്ഥാനത്തിലുടനീളമുള്ള ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളെയും പ്രഫഷണലുകളെയും ആദരിക്കുകയും അനുമോദിക്കുകയും ചെയുന്ന വേദിയാണ് ഇമാക് സൈലന്റ് ഹീറോസ് അവാര്‍ഡ്‌സ്. ഇവന്‍റ് മാനേജ്മെന്റ് മേഖലയിലെ സുസ്ഥിരമായ പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവാര്‍ഡ് നല്‍കുന്നതിനുമായി വര്‍ഷം തോറും ഇവന്റ് നടത്തിവരുന്നു. നിത്യമാമ്മന്‍, ആര്യ ധയാല്‍, താമരശ്ശേരി ചുരം, അറബിക്ക് ബാന്‍ഡായ മിഹ്‌രിബന്‍, ഡാന്‍സ് ഗ്രൂപ്പുകളായ ജെറിസ് ക്രൂ, താണ്ഡവ്, ഡൈനാമിക് ഹീറോസ്, വിവിധ വിഭാഗങ്ങളിലെ പ്രശസ്ത സംഗീതജ്ഞരും ബാന്‍ഡുകളും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
——————————————————————————————————