ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ ശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടി ഇന്ത്യയ്ക്ക് അഭിമാനനിമിഷമാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അതിർത്തിയിലെ സാഹചര്യം എന്തെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലയിരുത്തും. സുരക്ഷാകാര്യങ്ങൾ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും.

പഹൽഗാം ഭീകരാക്രമണം നടന്ന ശേഷം ഈ സമിതി മൂന്നാമത്തെ തവണയാണ് യോഗം ചേരുന്നത്. ഇന്ത്യ – പാക് ഡി ജി എം ഒ തല ചർച്ച 48 മണിക്കൂറിനകം വീണ്ടും നടത്താനാണ് ധാരണ. അതിൽ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തിൽ ചർച്ചയാകും. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടി ആർ എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെളിവുകൾ സഹിതം അടുത്തയാഴ്ച യു എൻ സുരക്ഷാ സമിതിയെ സമീപിക്കാനിരിക്കുകയാണ് ഇന്ത്യ. ഇതിനെക്കുറിച്ചും ഇന്നത്തെ കേന്ദ്രമന്ത്രിസഭായോഗത്തിൽ ചർച്ചയുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...