Wednesday, May 29, 2024 2:43 am

പുത്തന്‍കാവ് ക്ഷേത്രത്തില്‍ നിത്യഹരിത നാടകം മുടിയനായ പുത്രന്‍ അരങ്ങേറി

For full experience, Download our mobile application:
Get it on Google Play

പന്തളം : നിറഞ്ഞ സദസിനുമുന്നില്‍ കെ.പി.എ.സിയുടെ നിത്യഹരിത നാടകം മുടിയനായ പുത്രന്‍ വീണ്ടും അരങ്ങേറി. പുത്തന്‍കാവില്‍ ക്ഷേത്ര സപ്‌താഹത്തില്‍ ഭാഗമായി തെക്ക്‌ ഭാഗം കമ്മറ്റിയാണ്‌ നാടകം സംഘടിപ്പിച്ചത്‌. 1957ലാണ്‌ തോപ്പില്‍ ഭാസി രചനയും സംവിധാനവും നിര്‍വഹിച്ച മുടിയനായ പുത്രന്‍ ആദ്യം വേദിയിലെത്തുന്നത്‌. ഭൂവുടമയില്‍ അധിഷ്‌ഠിതമായ സാമൂഹിക രാഷ്ര്‌ടീയ വ്യവസ്‌ഥിതിയില്‍ തെമ്മാടിയാകേണ്ടി വന്നയാള്‍ക്ക്‌ സ്‌നേഹത്തിലൂടെ മാനസാന്തരം സംഭവിക്കുന്നതാണ്‌ നാടകത്തിന്റെ പ്രമേയം. മെഹമൂദ്‌ കുറുവ, കലേഷ്‌, നകുലന്‍, കനിതര്‍യാദവ്‌, ശെല്‍വി, കെ. കെ. വിനോദ്‌, അനിത ശെല്‍വി, താമരക്കുളം മണി, സീതമ്മ വിജയന്‍, സ്‌നേഹ എന്നിവരാണ്‌ അരങ്ങില്‍ എത്തിയ താരങ്ങള്‍. ആര്‍ട്ടിസ്‌റ്റ് സുജാതനാണ്‌ രംഗശില്‍പം നിര്‍വഹിച്ചത്‌. ആലപ്പി വിവേകാനന്ദനാണ്‌ പശ്‌ചാത്തല സംഗീതം. 1957ലെ കേരളത്തിന്റെ സാമൂഹ്യ വ്യവസ്‌ഥിതി വ്യക്‌തമാക്കിയ നാടകത്തിന്റെ പുതിയ പതിപ്പ്‌ പഴയതും പുതിയതുമായ തലമുറയിലുള്ളവരെ ഒരുപോലെ കൈയടിപ്പിച്ചു. ചെപ്പുകിലുക്കണ ചങ്ങാതി, അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്‌, ഇല്ലിമുളംകാടുകളില്‍ തുടങ്ങിയ ഗാനങ്ങള്‍ കൈയ്യടിയോടെയാണ്‌ നാട്ടുകാര്‍ സ്വീകരിച്ചത്‌.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്

0
കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ...

കോട്ടയത്ത് ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു ; പെരുമഴയിൽ സംസ്ഥാനത്ത് ഇന്ന്...

0
കോട്ടയം: വൈക്കം വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി...

സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബി ക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് വൈദ്യുതി...

0
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബി ക്ക്...

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം ; രണ്ടാം ഘട്ട ചർച്ച പൂര്‍ത്തിയായി, ശമ്പള...

0
ദില്ലി: തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എക്സ് പ്രസ് ജീവനക്കാരും...