പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രബുദ്ധരായ ഓരോ സമ്മതിദായകരും വികസനത്തിനും സുസ്ഥിരഭരണത്തിനുമായി വോട്ടു രേഖപ്പെടുത്തണമെന്ന് ബിജെപി അദ്ധ്യാപക സെൽ പത്തനംതിട്ട ജില്ലാസമിതി ആഹ്വാനം ചെയ്തു. കൂട്ടുകക്ഷി ഭരണത്തിൻ്റെ പേരിൽ ഇതര ജനാധിപത്യവിരുദ്ധ ശക്തികൾ അഴിമതിയും ജനാധിപത്യവിരുദ്ധതയും സ്വജനപക്ഷപാതവും നടത്തി രാജ്യത്തിനു തന്നെ ഭീഷണിയായപ്പോഴാണ് ഇച്ഛാശക്തിയുള്ളതും ദൃഢതയും അഴിമതിരഹിതവുമായ ഭരണത്തിന് എൻ.ഡി.എ സർക്കാരിനെ തെരഞ്ഞെടുത്തത്. ഭാരത ജനത സ്വപ്നം കണ്ട ജീവിത പശ്ചാത്തലമൊരുക്കുന്നതിൽ കഴിഞ്ഞ പത്തുവർഷമായി മോദിസർക്കാർ നടത്തിയ തീവ്ര പ്രയത്നമാണ് ഇന്നത്തെ വികസന വിജയം. വിദ്യാസമ്പന്നവും സാംസ്കാരിക പ്രബുദ്ധരുമായ കേരള സമൂഹം ഇത് തിരിച്ചറിഞ്ഞിരിക്കുന്നു. യഥാർത്ഥമതേതര ജനാധിപത്യം വാക്കിലല്ല പ്രവർത്തിയിലാണെന്നു തെളിയിച്ച മോദി സർക്കാരിൻ്റെ മൂന്നാം ഭരണത്തിൽ നമുക്കും പങ്കാളികളാകേണ്ടതുണ്ട്.
മൂന്നാം മോദി സർക്കാർ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും രാജ്യത്തിൻ്റെ തന്നെ അനിവാര്യതയാണയാണ്. നമ്മുടെ സമ്മതിദാനാവകാശം അനിൽ.കെ ആൻ്റണിയ്ക്ക് നൽകി ലക്ഷ്യം സാധ്യമാക്കണമെന്ന് സെൽ ജില്ലാസമിതി സമ്മതിദായകരോട് അഭ്യർത്ഥിച്ചു. അദ്ദേഹത്തിൻ്റെ വിജയത്തിനായി മണ്ഡലത്തിലുടനീളം അദ്ധ്യാപക സെല്ലിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന് തീരുമാനിച്ചു. ബി.ജെ പി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.എസൂരജ്, അധ്യാപക സെൽ ജില്ലാ കൺവീനർ പി.എസ് മനോജ് കുമാർ , സഹ കൺവീനർ കലഞ്ഞൂർ ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033