അടൂർ: രാജ്യത്തിന്റെ ഭാവിതലമുറയെ അപകടത്തിലേക്ക് തള്ളിവിടുന്ന മയക്കുമരുന്ന് മാഫിയകളിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഏവരും സംഘടിക്കണമെന്ന് റവ. ബസലേൽ റമ്പാൻ അഭ്യർത്ഥിച്ചു. മയക്ക് മരുന്നുകളുടെ ഉപഭോഗത്തിൽ നിന്നും കേരളത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കേരള കോൺഗ്രസ് (എം) സംസ്ഥാന വ്യാപകമായി ആരംഭിച്ചിരിക്കുന്ന ‘മോചന ജ്വാല’ അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി കോർണറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡണ്ട് സജു മിഖായേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയംഗം ഡോ. വർഗീസ് പേരയിൽ, നിയോജകമണ്ഡലം സെക്രട്ടറിമാരായ അഡ്വ. അലക്സാണ്ടർ ഫിലിപ്പ്, തോമസ് പേരയിൽ, വൈസ് പ്രസിഡന്റുമാരായ മനോജ് പാപ്പച്ചൻ, ജോൺസൺ മത്തായി, നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മറിയാമ്മ ജേക്കബ്, വി കെ സ്റ്റാൻലി, ബെന്നി തേവോട്ട്, അഡ്വ. മാത്യു വർഗീസ്, ജേക്കബ് ജോൺ, സാംസൺ സാമുവൽ, കൊടുമൺ മോഹൻ, മണ്ഡലം പ്രസിഡണ്ട് മാരായ അലക്സാണ്ടർ പടിപ്പുരയിൽ, റെജി മുരുപ്പേൽ, ജോസ് കുളത്തീൻകരോട്ട്, ശ്യാമുവേൽ സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.