മുരണി ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മുരണി ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച ആരംഭിക്കും. വൈകീട്ട് 6.45ന് കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് കൊടിയേറ്റും. തുടർന്ന് കളമെഴുത്തും പാട്ടും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് വത്സൻ തില്ലങ്കേരിയുടെ മതപ്രഭാഷണം, വീരമണി രാജുവിന്‍റെ ഭക്തിഗാനമേള എന്നിവ നടക്കും. ബുധനാഴ്ച മുരണി ശ്രീഭുവനേശ്വരി സംഘം തിരുവാതിര നടത്തും. വ്യാഴാഴ്ച രാത്രി 8.30ന് കെ.ആർ.പ്രസാദും സംഘവും ബാലെ അവതരിപ്പിക്കും.

വെള്ളിയാഴ്ച രാവിലെ പത്തിന് ഉത്സവബലി ദർശനം, പ്രസാദമൂട്ട്, രാത്രി എട്ടിന് മല്ലപ്പള്ളി ജയകേരളയുടെ ഡാൻസ് എന്നിവ നടക്കും. ഡിസംബർ 24 വൈകിട്ട് 7.30ന് ഡാൻസ്, 8.30-ന് വയലിൻ, ചെണ്ട ഫ്യൂഷൻ എന്നിവയുണ്ട്. 25 രാവിലെ 10.00ന് ഉത്സവബലി ദർശനം, രാജേഷ് ചമ്പക്കരയുടെ വയലിൻ ഫ്യൂഷൻ, രാത്രി 8.30ന് കൊച്ചി പാണ്ഡവാസിന്റെ നാടൻപാട്ട് എന്നിവ നടക്കും. 26 രാത്രി പത്തിന് പള്ളിവേട്ട, 27 രാവിലെ 11ന് മാർഗി നാരായണചാക്യാരുടെ കൂത്ത്, ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ, 5.30ന് ആറാട്ട്, രാത്രി 11ന് മൂവാറ്റുപുഴ ഏഞ്ചൽ വോയ്‌സിന്റെ ഗാനമേള എന്നിവ നടക്കും.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...