മതിയായ ചികിത്സ നിഷേധിക്കപ്പെട്ടു ; മെഡിക്കൽ കോളേജിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പതിനെട്ടു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്നിട്ടും ശരിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയുമായി വിദ്യാര്‍ഥിനിയുടെ കുടുംബം. എം.ആർ.ഐ സ്കാന്‍ നടത്താന്‍ രണ്ടു മന്ത്രിമാരുടെ ഓഫിസിന് ഇടപെടേണ്ടി വന്നതായും പരാതി. പാന്‍ക്രിയാസ് രോഗത്തിന് ചികില്‍സ തേടിയ കൊല്ലം പവിത്രേശ്വരം സ്വദേശിയായ വിദ്യാര്‍ഥിനിക്കാണ് പിന്നീട് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടി വന്നത്. പാന്‍ക്രിയാസ് രോഗം കൂടുതലായി ഇരുപത്തിയൊന്നു വയസുളള മകളെയുംകൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സ തേടിയ രാധാകൃഷ്ണനാണ് പരാതിക്കാരൻ.

പല ഘട്ടങ്ങളിലും ആശുപത്രിയില്‍ എത്തിയപ്പോഴെല്ലാം കൃത്യമായ ചികില്‍സയില്ലാതെ വിട്ടയച്ചു. ഏറ്റവും ഒടുവില്‍‌ കഴിഞ്ഞ നവംബര്‍ ആറിനാണ് അഡ്മിറ്റായി. എം.ആർ.ഐ സ്കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞതല്ലാതെ എഴുതിക്കൊടുത്തില്ല. ഇതിനായി മന്ത്രിമാരായ കെഎന്‍ ബാലഗോപാലിന്‍റെയും വീണജോര്‍ജിന്‍റെയും ഓഫിസിന് ഇടപെടേണ്ടിവന്നതായും രാധാകൃഷ്ണന്‍ പറയുന്നു. എം.ആർ.ഐ സ്കാന്‍ റിപ്പോര്‍ട്ട് മെ‍ഡിക്കല്‍കോളേജിന് പുറത്തുളള മറ്റ് ഡോക്ടര്‍മാരെ കാണിച്ചപ്പോഴാണ് ശസ്ത്രക്രിയ ആവശ്യമാണെന്ന് പറഞ്ഞത്. പിന്നീട് കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ എത്തി ശസ്ത്രക്രിയ നടത്തി ഇപ്പോള്‍ മകളുടെ രോഗം ഭേദമായെന്നും ഇവര്‍ പറയുന്നു. ചികില്‍സയില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആരോഗ്യജീവനക്കാര്‍ക്കെതിരെ പരാതിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്‍റെ തീരുമാനം.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...