കോന്നി: കോന്നി റീജിയണല്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ ആയ ജീവനക്കാരുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ബാങ്ക് സെക്രട്ടറിയായിരുന്നു പറക്കോട് സ്വദേശിനി ഷൈലജ, ക്ലാര്‍ക്ക് പയ്യനാമണ്‍ സ്വദേശിനി ജൂലി എന്നിവരെ ആണ് കഴിഞ്ഞ ദിവസം എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലില്‍ ആണ് ഇവരെ റിമാന്‍ഡ് ചെയ്തിരുന്നത്. ഇവിടെ നിന്നുമാണ് ഇവരെ കോന്നിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പിടിയിലായ ഇരുവരും മുന്‍ ബാങ്ക് പ്രസിഡന്റ് ശ്രീനിവാസന് എതിരെ ശക്തമായ മൊഴിയാണ് ഇരുവരും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് നല്‍കിയിരുന്നത്.
ജൂലി ഗ്യാസ് ഏജന്‍സിയുടെ മാനേജര്‍ ആയിരിക്കെ മുന്‍ ബാങ്ക് പ്രസിഡന്റ് ശ്രീനിവാസന്‍ ബാങ്കില്‍ പ്രതിമാസ വരുമാനമായി ലഭിക്കുന്ന ലക്ഷങ്ങള്‍ ശ്രീനിവാസന്‍ വാങ്ങി പോയിരുന്നു. കൂടാതെ ബാങ്ക് ജീവനകാരിയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയം വെച്ചതായും ഇത് തിരികെ എടുക്കാന്‍ തിരിമറി നടത്തിയതായും കണ്ടെത്തി. ഹൈകോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ ശ്രീനുവസനെയും മറ്റൊരു ജീവനക്കാരി രമയെയും കഴിഞ്ഞ ദിവസംക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മുന്‍ സെയില്‍സ്മാനെതിരെയും മൊഴി നല്‍കിയതായി സൂചനയുണ്ട്. പ്രതിപട്ടികയുടെ മൊഴി അനുസരിച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നീളുന്നത്. തെളിവെടുപ്പിന് ശേഷം പ്രതികളെ ജയിലിലേക്ക് തിരികെ കൊണ്ടുപോയി.