കോന്നി റീജിയണൽ സഹകരണ ബാങ്കിൽ തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി റീജിയണല്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ ആയ ജീവനക്കാരുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ബാങ്ക് സെക്രട്ടറിയായിരുന്നു പറക്കോട് സ്വദേശിനി ഷൈലജ, ക്ലാര്‍ക്ക് പയ്യനാമണ്‍ സ്വദേശിനി ജൂലി എന്നിവരെ ആണ് കഴിഞ്ഞ ദിവസം എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലില്‍ ആണ് ഇവരെ റിമാന്‍ഡ് ചെയ്തിരുന്നത്. ഇവിടെ നിന്നുമാണ് ഇവരെ കോന്നിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പിടിയിലായ ഇരുവരും മുന്‍ ബാങ്ക് പ്രസിഡന്റ് ശ്രീനിവാസന് എതിരെ ശക്തമായ മൊഴിയാണ് ഇരുവരും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് നല്‍കിയിരുന്നത്.

ജൂലി ഗ്യാസ് ഏജന്‍സിയുടെ മാനേജര്‍ ആയിരിക്കെ മുന്‍ ബാങ്ക് പ്രസിഡന്റ് ശ്രീനിവാസന്‍ ബാങ്കില്‍ പ്രതിമാസ വരുമാനമായി ലഭിക്കുന്ന ലക്ഷങ്ങള്‍ ശ്രീനിവാസന്‍ വാങ്ങി പോയിരുന്നു. കൂടാതെ ബാങ്ക് ജീവനകാരിയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയം വെച്ചതായും ഇത് തിരികെ എടുക്കാന്‍ തിരിമറി നടത്തിയതായും കണ്ടെത്തി. ഹൈകോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ ശ്രീനുവസനെയും മറ്റൊരു ജീവനക്കാരി രമയെയും കഴിഞ്ഞ ദിവസംക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മുന്‍ സെയില്‍സ്മാനെതിരെയും മൊഴി നല്‍കിയതായി സൂചനയുണ്ട്. പ്രതിപട്ടികയുടെ മൊഴി അനുസരിച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നീളുന്നത്. തെളിവെടുപ്പിന് ശേഷം പ്രതികളെ ജയിലിലേക്ക് തിരികെ കൊണ്ടുപോയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...