ദിസ്പുര്‍: അസമിലെ ബി.ജെ.പി നേതാവിന്റെ കാറില്‍ നിന്നും വോട്ടിങ് യന്ത്രം കണ്ടെടുത്തു. അസമിലെ പതര്‍കണ്ടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രമാണ് ബി.ജെ.പി സ്ഥാനാര്‍ഥി കൃഷ്‌ണേന്ദു പാലിന്റെ വാഹനത്തില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് ജനങ്ങള്‍ കാര്‍ തടഞ്ഞുനിര്‍ത്തി. സംഭവത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പതര്‍കണ്ടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൃഷ്‌ണേന്ദു പാലിന്റെ വാഹനത്തില്‍ നിന്ന് ഒരു വോട്ടിങ് മെഷീന്‍ നാട്ടുകാര്‍ കണ്ടെത്തുന്നത് കഴിഞ്ഞദിവസമാണ്. തുടര്‍ന്ന് ഈ മേഖലയില്‍ വന്‍ തോതിലുള്ള സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളിലെ നേതാക്കന്മാര്‍ സ്ഥലത്തെത്തി കാര്‍ തടഞ്ഞുവെച്ച് പോലീസിനെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ആവശ്യം.
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനാണ് ഇയാള്‍ ഇത് എടുത്തുകൊണ്ടുപോയത് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ കടുത്ത പോരാട്ടമാണ് കോണ്‍ഗ്രസും ഭരണ കക്ഷിയായ ബി.ജെ.പിയും തമ്മില്‍ നടക്കുന്നത്.