പത്തനംതിട്ട : കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെ പത്തനംതിട്ടയില്‍ പൊട്ടിത്തെറി. റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് മുന്‍ ഡി സി സി പ്രസിഡണ്ടും നിലവിലെ കെ.പി.സി.സി അംഗവുമായ പി മോഹന്‍ രാജ് രാജി വെച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ വഞ്ചിച്ചതായി പി മോഹന്‍ രാജ് പറഞ്ഞു. ആറന്‍മുളയില്‍ സ്ഥാനാര്‍ഥിയാക്കുമെന്നുള്ള വാഗ്ദാനം പാര്‍ട്ടി പാലിച്ചില്ല. തന്നെ പറഞ്ഞു ചതിച്ച പാര്‍ട്ടിയോടൊപ്പം ഇനി നില്‍ക്കില്ല. കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങുന്നു. കോന്നിയോ ആറന്‍മുളയോ കിട്ടുമെന്ന് കരുതി. രണ്ടു മണ്ഡലത്തില്‍ നിന്നും ഒഴിവാക്കി. കഴിഞ്ഞ കോന്നി ഉപതെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും ചേര്‍ന്നാണ് തന്നെ തോല്‍പ്പിച്ചതെന്നും പി മോഹന്‍ രാജ് പറഞ്ഞു.