തിരുവനന്തപുരം: രേഖകളിൽ കൃത്രിമം നടത്തി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഖാദി ഗ്രാമ വ്യവസായ ബോർഡിലെ മുൻ ജീവനക്കാരന് 56 വർഷം തടവ് ശിക്ഷ. ആറ്റിങ്ങൽ സ്വദേശി ശിവരാജൻ ചെട്ടിയാറിനെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷത്തി എൺപതിനായിരം രൂപ പിഴയും ഒടുക്കണം. ഖാദി ബോർഡിലെ മുൻ ക്യാഷ്യറാണ് ശിവരാജൻ.2001 മുതൽ 2011 വരെയുള്ള കാലയളവിലാണ് ഇയാൾ ഓഫീസിലെ ഔദ്യോഗിക രേഖകളിൽ വ്യാപകമായി കൃത്രിമം നടത്തിയത്. ഈ പത്ത് വർഷത്തിനിടയില്‍ 23 ലക്ഷം രൂപയോളമാണ് ഇയാൾ ഖാദി ബോർഡിൽ നിന്നും അപഹരിച്ചതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























